Tuesday 8 November 2011

പഴംചോല്ലുകളും ശീലുകളും

കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി
ആന കൊടുത്താലും ആശ കൊടുക്കരുത്
ഉപ്പോളം വരുമോ ഉപ്പിലിട്ടത്
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
കാണാം വിറ്റും ഓണം ഉണ്ണണം
പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല
മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ
ചുട്ടയിലെ ശീലം ചുടല വരെ
അങ്ങാടിയില്തോറ്റതിന് അമ്മയോട്
പൊന്നും കുടത്തിനു പൊട്ടു വേണ്ട
മുറ്റത്തെ മുല്ലക്ക് മണമില്ല
ചന്ദനം ചാരിയാല്ചന്ദനം മണക്കും കാഞ്ഞിരം ചാരിയാല്കാഞ്ഞിരമേ മണക്കു
മിന്നുന്നതെല്ലാം പൊന്നല്ല
പുകഞ്ഞ കൊള്ളി പുറത്ത്
നിറകുടം തുളുംബില്ല
പൊട്ടനെ ചട്ടന്ചതിച്ചാല്ചട്ടനെ ദൈവം ചതിക്കും
പാടത് ജോലി വരമ്പത്ത് കൂലി
വാദി പ്രതി ആയി
പാമ്പിനെ തിന്നുന്ന നാട്ടില്ചെന്നാ അതിന്റെ നടുകശ്നം തിന്നണം
ഒഴിഞ്ഞ ചെമ്പ് ഒച്ച വെക്കും
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്
വൈദ്യന്ഊതി ഊതി പിള്ള കെണിഞ്ഞു കെണിഞ്ഞു
ചങ്ങാതി നന്നായാല്കണ്ണാടി വേണ്ട
പയ്യെ തിന്നാല്പനയും തിന്നാം
പശു ചത്ത്മോരിലെ പുളിയും പോയി
ഒത്തു പിടിച്ചാല്മലയും പോരും
കൊല്ല കുടിയില്സൂചി വില്ക്കാന്നോക്കരുത്
പപ്പടക്കാരന്റെ വീട്ടില്പപ്പടം കാണില്ല
അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും
കേട്ട പാതി കേള്ക്കാത്ത പാതി
കള പെറ്റെന്നു കേള്കുംബോഴേക്കും കയര്എടുക്കരുത്
പ്രസവിച്ചവള്ക്കെ പേറ്റു നോവാറിയൂ
അമ്മയെ തല്ലിയാലും രണ്ടു പക്ഷം
കയ്യൂക്കുള്ളവന്കാര്യസ്ഥന്
കണ്ണുണ്ടായാല്പോര കാണണം
ഉന്നം ഉള്ളവന്റെ കയ്യില്കല്ല്കൊടുക്കില്ല
എല നക്കിയുടെ ചിരി നക്കി
ഏന്തി നോക്കുന്നവന്റെ ചെവിയില്ഇനി വെച്ച് നോക്കുന്നവന്
ഇത്തി കണ്ണിയുടെ സ്വഭാവം
ഉണ്ണിയെ കണ്ടാല്അറിയാം ഊരിലെ പഞ്ഞം
ആവശ്യക്കാരന് ഔചിത്യം പാടില്ല
ആന പുറത്തിരുന്നാല്പട്ടിയെ പേടിക്കണ്ട
ആന മേനിഞ്ഞാലും തൊഴുത്തില്കെട്ടാറില്ല
അമ്മക്ക് പ്രാന വേദന മകള്ക്ക് വീണ വായന
അല്പന് ഐശ്വര്യം വന്നാല്അര്ദ്ധ രാത്രിക്കും കുട പിടിക്കും
അണ്ണാന്കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കല്ലേ
അണ്ടിയോട്അടുക്കുമ്പോഴേ മാങ്ങയുടെ പുലി അറിയൂ
കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ
ആന കൊടുത്താലും ആശ കൊടുക്കരുത്
ആനക്ക് ആനയുടെ വലിപ്പം അറിയില്ല
അരിയും തിന്നു കലവും ഉടച്ചു എന്നിട്ടും പട്ടിക്കു മുറു മുറുപ്പു
ആരംഭ ശൂരത്വം
ഇല വന്നു മുള്ളില്വീണാലും മുള്ള് വന്നു ഇലയില്വീണാലും ഇളക്കു തന്നെ കേടു
ഒന്നില്പിഴച്ചാല്മൂന്നില്
എന്നെ കണ്ടാല്കിണ്ണം കട്ടുവോ എന്ന് തോന്നുക
എല്ലുമുറിയെ പണി ചെയ്താല്പല്ല് മുറിയെ തിന്നാം
ഓതാന്പോയപ്പോള്ഒതിയതും പോയി
ഏറി തീയില്എണ്ണ ഒഴിക്കരുത്
ഒരുത്തനെ തന്നെ നിനച്ചിരുന്നാല്വരുന്നതെല്ലാം അവനെന്നു തോന്നും
അച്ചിക്ക്ഇഞ്ചി പക്ഷം നായര്ക്ക്കൊഞ്ച് പക്ഷം
ചെമ്മീന്ചാടിയാല്മുട്ടോളം പിന്നെയും ചാടിയാല്ചട്ടിയോളം
താടിയുള്ള അപ്പനെ പേടിയുള്ളൂ
അഴകുള്ളവനെ കണ്ടാല്അച്ഛാ എന്ന് വിളിക്കരുത്
കുന്തം പോയാല്കുടത്തിലും തപ്പണം
നിന്നിടം കുഴിക്കരുത്
പല്ല് പോയ സിംഹം
മണ്ണും ചാരി നിന്നവന്പെണ്ണും കൊണ്ട് പോയി
ഇരിക്കും കൊമ്പ് മുറിക്കരുത്
കിട്ടാത്ത മുന്തിരി പുളിക്കും
രണ്ടു കയ്യും ചേര്ത്ത് കൊട്ടിയാലെ ശബ്ദം ഉണ്ടാകൂ
കുറയ്ക്കും പട്ടി കടിക്കില്ല
പട്ടി കുറച്ചാല്പടിപ്പുര തുറക്കില്ല
പട്ടിക്കു മുഴുവന്തേങ്ങ കിട്ടിയ പോലെ
ഓന്തോടിയാല്വേലിയോളം
തേടിയ വള്ളി കാലില്ചുറ്റി
പല നാള്കള്ളന്ഒരു നാള്പിടിക്കപ്പെടും
ചക്കര കുടത്തില്കയ്യിട്ടാല്ആരായാലും നാക്കും
ചക്കരകുടതിലെ ഉറുമ്പ് അരിക്കൂ
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
കൊക്കില്ഒടുങ്ങുന്നത്തെ കൊത്താവൂ
കൊക്കെത്ര കുളം കണ്ടതാ കുളം എത്ര കൊക്കിനെ കണ്ടതാ
കുറുക്കന്റെ കണ്ണ് കോഴികൂട്ടില്തന്നെ
ചൊട്ടയിലെ ശീലം ചുടല വരെ
ചൊല്ലികൊട് തല്ലികൊട് തള്ളി കള
വീണിടം വിഷ്ണുലോകം
വെളുക്കാന്തേച്ചത് പാണ്ടായി
തീയില്കുരുത്തത് വെയിലത്ത്വാടില്ല
വടി കൊടുത്തു അടി മേടിക്കരുത്
പട്ടരില്പൊട്ടനില്ല ഉണ്ടെങ്കില്അവന്വിദ്വാന്
നാടോടുമ്പോള്നടുവേ ഓടണം
ചത്ത കുട്ടിയുടെ ജാതകം വായിച്ചിട്ട് കാര്യമില്ല
ദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണി നോക്കാറില്ല
നെല്ലും പതിരും തിരിച്ചറിയണം
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്
തലയ്ക്കു വന്നത് തലപ്പാവോടെ പോയി
ഞാഞ്ഞൂലും തല പോക്കും
അണ്ണാര കണ്ണനും തന്നാല്ആയതു
തെളിക്കും വഴിയെ പോയില്ലേല്പോകും വഴി തെളിക്കുക
വേലിയില്ഇരുന്ന പാമ്പിനെ എടുത്തു കക്ഷത് വെക്കരുത്
ചുമരില്ലാതെ ചിത്രം വരക്കാമോ
തല്ലക്കിട്ടൊരു തല്ലു വരുമ്പോള്പിള്ളയെടുത്തു തടുക്കെയുള്ളൂ
ഇതു വെളിച്ചപ്പാട് വന്നാലും പൂവന്കോഴിക്ക് പൊറുതിയില്ല

അനാഥയാകുന്ന നീ

ദൂരം അളക്കുവാന്എന്നെ വേണം
ഞാന്ഇല്ലായെങ്കില്ദൂരം എങ്ങിനെ അളക്കും
ദൂരം അളന്നു തുടങ്ങും വരെ
ദൂരം നിശ്ചയിക്കും വരെ നിലകൊള്ളണം

രൂപം ഇല്ലാതായ തലയില്
ശ്വസിക്കാന്ഒരു മൂക്ക് കൂടി
കാണുവാന്രണ്ടു കണ്ണ് കൂടി
കേള്ക്കുവാന്രണ്ടു കാതു കൂടി
ഇനി എന്ന് ഉണ്ടാവും എന്ന് നീ
തിരക്കിയതെന്തിനു

രാവുകള്നന്നാക്കുവാന്രാവിലെകളുടെ
കഠിന ശ്രമം കൊണ്ട പ്രതീക്ഷകളുടെ
വിയര്പ്പിന്തുള്ളികള്കരിഞ്ഞു
വീണതും നിന്മാറില്

സമയം ഇറക്കി വെക്കുവാന്
വെളിച്ചം പടിഞ്ഞാറേ മൂലയില്
ചെന്ന് വീണതോ ചെന്നടിഞ്ഞതോ
ഒന്നുമറിയാതെ വന്നു വീണു നീ
പായില്കരഞ്ഞു തീര്ത്തതും
പകലിന്റെ കാഴ്ചകള്
അസ്തമനം തന്ന മൂകത
ഉറങ്ങുവാനായി നീ എടുത്ത നേരങ്ങള്
ചിതറിയ ചിന്തയില്തട്ടി പരിഭവം
പൊഴിഞ്ഞ ചുണ്ടുകളില്നിന്ന് ചുവപ്പ്
നീരിന്പൊടികള്തുടച്ചു മാറ്റിയോളിക്കുന്നതെന്തിനു
നിന്നിടം നീ ഒളിക്കുന്നു
മുഖം മറക്കുന്നു
പിന്നെയും നിന്നില്നിറയുന്നത്
നിന്നിലില്ലാതായ ഭാവങ്ങളുടെ
അനാഥമായ ഭാവങ്ങളുടെ
തണുത്ത മരവിപ്പ് മാത്രം

കടം

എന്റെ നീരുകള്വറ്റി പോയി...
നിന്റെ കണ്ണില്നിന്ന്
ഒരു തുള്ളി എനിക്കും തരുമോ

എനിക്കല്ല അടുതുള്ളവര്ക്കും
ഇനിയുള്ളവര്ക്കും
കടം കൊടുക്കുവാന്

കരഞ്ഞെങ്കിലും തീര്ക്കട്ടെ
ദുരിതങ്ങള്തവണകള്ആയി
കടം വാങ്ങിയവര്

ജീവിതകഥ

ബാക്കി വെച്ച ചെറു പുഞ്ചിരികള്
ചിരിക്കാന്മറന്ന ചുണ്ടുകളില്
വിറച്ചു നിന്ന് ചിരിക്കാന്ഭയക്കുന്നു
ചിരിയെ മുക്കി കൊല്ലുവാന്
കണ്ണില്നിന്ന് ഒഴുകുന്ന നീരില് 
ജനിച്ചു വീണ മണ്ണും വീടും
ഇല്ലാതാകുന്നത് കാണുവാന്കണ്ണിനു
കണ്ണ് നീര്തന്നെ തടസ്സം നില്കുന്നു

തെളി നീര്നിറഞ്ഞ കണ്ണുകള്
ഭാരം നിറഞ്ഞു കാലില്വന്നുടയുമ്പോള്
കാലുകള്തന്നെ തട്ടി മാറ്റുന്നു. 
പാതി വെന്ത കാലുകള്
ചിതയില്നിന്നെഴുന്നേറ്റു
നടക്കുവാന്കൊതിക്കുമ്പോള്
വെട്ടേറ്റ വിറകുകള്ആളിക്കത്തി
തീയുടെ ദാഹം തീര്ക്കുന്നു
ചെറു പുഞ്ചിരികള്
ദാഹം തീര്ത്ത തീയുടെ
ചാര നിറത്തില്നിന്ന്
ജീവിത കഥയെഴുതുവാനുള്ള
അക്ഷരങ്ങള്പെറുക്കുന്നു