Friday 21 October 2011

ജീവിതകഥ

ബാക്കി വെച്ച ചെറു പുഞ്ചിരികള്‍
ചിരിക്കാന്‍ മറന്ന ചുണ്ടുകളില്‍
വിറച്ചു നിന്ന് ചിരിക്കാന്‍ ഭയക്കുന്നു
... ചിരിയെ മുക്കി കൊല്ലുവാന്‍
കണ്ണില്‍ നിന്ന് ഒഴുകുന്ന നീരില്‍
ജനിച്ചു വീണ മണ്ണും വീടും
ഇല്ലാതാകുന്നത് കാണുവാന്‍ കണ്ണിനു
കണ്ണ് നീര്‍ തന്നെ തടസ്സം നില്കുന്നു

തെളി നീര്‍ നിറഞ്ഞ കണ്ണുകള്‍
ഭാരം നിറഞ്ഞു കാലില്‍ വന്നുടയുമ്പോള്‍
കാലുകള്‍ തന്നെ തട്ടി മാറ്റുന്നു.
പാതി വെന്ത കാലുകള്‍
ചിതയില്‍ നിന്നെഴുന്നേറ്റു
നടക്കുവാന്‍ കൊതിക്കുമ്പോള്‍
വെട്ടേറ്റ വിറകുകള്‍ ആളിക്കത്തി
തീയുടെ ദാഹം തീര്‍ക്കുന്നു
ചെറു പുഞ്ചിരികള്‍
ദാഹം തീര്‍ത്ത തീയുടെ
ചാര നിറത്തില്‍ നിന്ന്
ജീവിത കഥയെഴുതുവാനുള്ള
അക്ഷരങ്ങള്‍ പെറുക്കുന്നു..

Saturday 8 October 2011

പറയാന്‍ മറന്ന കാര്യം


അവള്‍ വേദനിച്ചു പ്രസവിച്ചത്
എന്റെ വേദനകളെ തന്നെ
അവള്‍ മുലയൂട്ടി വളര്‍ത്തിയത്‌
എന്റെ സ്നേഹങ്ങളെ
അവള്‍ കരഞ്ഞത്
എന്റെ കണ്ണീരിന്റെ
അവസാന തുള്ളികളെ
കൈ വിരലുകള്‍
ഇനിയും ഉയരാനാകാതെ
വേദനകളെ മാക്കുവാന്‍
സമയം നല്‍കാതെ
വേദനകളോടൊപ്പം
നീലയുടെ മടക്കുകളില്‍
ചെന്നിരുന്നു വിതുംബലിനെ
ഗര്ജ്ജനമാക്കി
നൂലുകള്‍ നെയ്തെടുത്തു
പെയ്തിറങ്ങുന്നു
വീണ്ടും പ്രണയത്തിന്റെ
തണുപ്പെകുവാന്‍
കവിളിലൂടെപെയ്തിറങ്ങിയ തുള്ളികള്‍
എന്നെയും
ചുക്കി ചുളിഞ്ഞ
ശരീരത്തെയും കെട്ടിപിടിച്ചു
പറയാന്‍ മറന്ന കാര്യം പറഞ്ഞു
മിഴി രണ്ടും നനയിക്കുന്നു

കണ്ണിന്ന്റെ സ്നേഹം

മറച്ചു വെച്ചാലും
മറക്കുവാന്‍ കഴിയാതെ
മിഴികളുടെ തേടലില്‍ നിന്നകന്നു
മനസ്സിനെ ഒളിപ്പിക്കുവാനിടം തേടി
യകലുന്ന വിരഹങ്ങളുടെ യാത്ര

മനസ്സിലെക്കെത്തി നോക്കിയപ്പോള്‍
മിഴികളില്‍നിന്നുതിരുന്ന
നിറം കലര്‍ന്ന വാക്കുകക്ക്
നെടുവീര്‍പ്പിന്റെ ഭാരം

വിടപറയും മുന്പായി
ഒരു കുഞ്ഞു താരകത്തിന്നിളം 
മെയ്യുറങ്ങും  വിണ്ണില്‍ നിന്ന്
മിന്നി വിറയ്ക്കുന്ന ചുണ്ടിണകളില്‍
നിന്നു നീല നിറമുള്ള വാക്കിന്റെ
സ്വരമുയരുന്നതിന്‍ കാതോര്‍ത്തു
ശാപം പേറിയ മന്കൂനകള്‍
വിളികകള്‍ക്കായി കാതോര്‍ത്തു നിന്നു ‍
പറന്നകന്ന പക്ഷിയുടെ
ചെറുതാകുന്ന ചിറകടിയും
പെയ്തൊഴിഞ്ഞു ഭാരം കുറഞ്ഞ
വെളുത്തമേഖങ്ങളുടെ
തെന്നിമാറുന്ന മൃദു മര്‍മ്മരങ്ങള്‍ക്കായി 
കാതോര്‍ത്തു കാത്തുനിന്നരികത്തണഞ്ഞ സ്നേഹങ്ങള്‍
വിരഹങ്ങളുടെ പുല്‍കൊടിതുമ്പിന്‍ മിഴിയില്‍  ‍
മഞ്ഞുതുള്ളികളില്‍ നിന്നൊരു തുള്ളി
വീണ്ടും ‍ അമര്‍ന്നിരുന്നു കണ്മഷിയില്‍
ഇറുകിപ്പിടിച്ചിളം വെയിലില്‍ വജ്രതുല്ല്യം
വീണ്ടുമൊരു മന്ദസ്മിതം തൂകുന്നു 

കുഞ്ഞു മക്കളോടരുത് ക്രൂരത!

പൂക്കളില്‍ തത്തിക്കളിച്ചു
മുത്തമിട്ടു ന്രിത്തമാടുന്ന ശലഭമേ പൂവേ
എന്നിടമോന്നു വന്നെനിക്കും
നിന്റെ പൂം വര്‍ണ്ണങ്ങള്‍
പകര്‍ന്നു തരാമോ
ഒരു കുമ്പിള്‍ നിറച്ചും തന്നാല്‍
കൈ നിറയെ നിനക്കും നല്‍കാം ഞാന്‍
അമ്മ തന്ന പുതു മുത്തുകള്‍ ‍
എന്‍ കവിളില്‍ നിന്ന്
കുഞ്ഞു കണ്ണുകള്‍ ശലഭങ്ങളെ നോക്കി
മൂളി പറയുന്ന സ്വകാര്യം തിരക്കി
ദിവസത്തെ പഴിചാരാതെ നിമിഷങ്ങളുടെ
അർത്ഥ പൂര്‍ണ്ണതയുടെ അറിവ് പകര്‍ന്നു
ശലഭങ്ങള്‍ മധുനുകരുന്ന രഹസ്യം പറഞ്ഞു
തളർത്തുന്ന സൂര്യനെ
വലക്കുന്ന കാറ്റിനെ
തന്നിളം മേനികൊണ്ടെതിരിട്ടും
കുഞ്ഞിളം മൊട്ടുകളെ നോക്കി
പുഞ്ചിരി തൂകിക്കൊണ്ടഗ്രഗാമിയാകുന്നവൾ
നിറഭേദമേതുമില്ലാതെ ചൊല്ലി
വളർന്നു വരിക നിങ്ങളും നേരറിയുക
കരയരുതു ബലഹീനതയിൽ തളരാതെ
അർഥമറിയുക ജീവിതമൊന്നെയുള്ളു
പാതിയുപേക്ഷിക്കയരുതു നിറങ്ങളെ
നിറത്തിൽ നിന്നെയറിയുക
ഗണത്തിൽ ഗുണമേറുന്നു നേർവഴി പിറക്കുന്നു
ഇഴപിരിയാതെ ഗണത്തിൻ ഗുണമറിയുക
വിശുദ്ദിയാലിളം മൊട്ടുകൾകു വഴി പകരുക
പിന്നിലുപേക്ഷിക്കാതെ
ഞാനുപേക്ഷിച്ചുപോകുന്ന
അറിവിന്നു ചിറകുകൾ നല്കുക
ചിറകുകളാണു സ്വാതന്ത്ര്യം
നിങ്ങൾക്കിടംതന്നു ഞാൻ
നീങ്ങുന്നതു പുതിയ നാളെയിലേക്കായ്
എന്നെയറിഞ്ഞുവളരുക
പക്ഷെ തിരിച്ചുവിളിയരുതു
എന്റെ കാലങ്ങളിൽ
എനിക്കു ചേർന്നതു നിങ്ങളിൽ ചേരില്ല
തിരിച്ചുവിളി നിങ്ങളിലെ
യാത്രയെ നിഷേധിക്കും
കൂട്ടറിഞ്ഞും നോവറിഞ്ഞും
മനസ്സറിഞ്ഞും മധുനിറച്ചും
ഉണ്മയുടെ നിറങ്ങൾ പരത്തിയും
ദളങ്ങളിലെളിമയുടെ സൌരഭ്യം വിടർത്തിയുമാടുക.
കുഞ്ഞു മക്കളോടരുത് ക്രൂരതകള്‍ എന്ന് ചൊല്ലി
ശലഭം പറന്നു വിണ്ണില്‍ മിന്നുന്ന താരമായ് മാറി

പുലരുന്ന നേരങ്ങള്‍

കുഞ്ഞിളം മൊട്ടിന്റെ
കാണാ കിനാവുകള്‍

കണ്ടെന്ന പോലെ മൂളും
ശലഭങ്ങളിലോന്നടുതെത്തി

മുത്തമിട്ടുയരുന്നു വീണ്ടും
താഴ്നിറങ്ങുന്നു ചുണ്ടുകള്‍

പറ്റിയിരിക്കുന്ന മധു നുകര്‍ന്നു-
മ്മകള്‍ നല്‍കി പുണരുന്ന

മൂളലില്‍ ശീല്‍ക്കാരം കേട്ടും
കാറ്റിലാടുന്നു തണ്ടുകള്‍

ഇനിയും വിടരുവാന്‍
കൊതിക്കുന്ന കൂമ്പിന്റെ

ഇളം പച്ച മേനിയില്‍
ഒരുക്കുന്നു മൊട്ടുകള്‍
കുനു കുനെ ചിരിക്കുന്നു

Saturday 1 October 2011

......നേരിന്നായ്

അല്‍പ  സമയത്തിനായി
സിന്ധൂരമണിഞ്ഞ  സന്ധ്യ
ഇടറുന്ന മനസ്സുമായ്
വിഷം വമിക്കുന്ന കൂരിരുട്ടിലീക്ക്
വലതുകാല്‍ വെച്ച് നീങ്ങി
അമ്മയില്‍ നിന്നകന്നു
ഒറ്റ നക്ഷത്രത്തില്‍ വിളക്ക് വെച്ച്

യാമങ്ങള്‍ നഷ്ട്ടമാകുന്ന
കാഴ്ച്ചയുടെ അവരോഹണം
ഇരുട്ടിന്റെ  വരവ്  കണ്ടു
ഭയന്ന് ഓടുന്നതല്ല
പ്രകാശത്തിന്റെ അഭാവം
മാത്രമാണിരുട്ടെന്നും 
വര്‍ണ്ണങ്ങള്‍
നീലിമയില്‍ നിന്നുയരുമെന്നും
ശേഷിച്ച നേരിന്റെ  കണ്ണുകള്‍

ഇരുട്ടിനോടൊപ്പം
വാതില്‍ പഴുതിലൂടെ
അരിച്ചിറങ്ങുന്ന
ആമ്പലില്‍  നിന്നുയര്‍ന്ന
കാത്തിരുപ്പിന്റെ പ്രണയം

നിലാവിനോടൊപ്പം
മഞ്ഞു തുള്ളികളുടെ തണുപ്പ്
മോഹങ്ങളുടെ ഇതള്‍ വിടര്‍ത്തി
സഹന ബിന്ദുക്കള്‍ കണ്ണില്‍ ചാലിച്ചു
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക്
താളം പിടിക്കുന്നു
നേരിന്റെ
പ്രതീക്ഷകള്‍
...

പരിഭവങ്ങള്


പറഞ്ഞു പെയ്തു
തീര്‍ക്കും മുന്‍പേ
ഇടമോഴിഞ്ഞ
മഴതുള്ളികള്‍ക്ക്
കേള്‍ക്കുവാന്‍
ഒപ്പമുണ്ടായിരുന്നത്
കേള്‍വി നഷ്ട്ടപെട്ട
മണ്ണ് മാത്രം
ജീവന്റെ തുള്ളികള്‍ നല്‍കി
ഇടമോഴിഞ്ഞ നേരം
ഇളം തണ്ടുകള്‍
തളിരിട്ടുണര്‍ന്നു
നഷ്ട്ടപെട്ട
അമ്മയെ തേടുന്നു

അസ്തമന ബിന്ദുക്കള്‍

 
കല്ലുകള്‍ താഴോട്ടു  ഉരുട്ടി
നാറാണത്തു പ്രാന്തന്‍
ഉത്തരം നല്‍കാതെ  ചിരിച്ചു
താഴോട്ടുള്ള പതനത്തിന്റെ 
അവസാന കുതിപ്പിന്റെ വേഗത

മോണലിസയെ   വരച്ചു
ഡാവിഞ്ചി പിറ് പിറുത്തു ചിരിച്ചു
സ്ത്രീയുടെ
പതനത്തിന്റെ
പരിഭവത്തിന്റെ
വെറുപ്പ്‌ കലര്‍ന്ന
ചിരിയുടെ ദീര്‍ഖ നീശ്വാസത്തിന്റെ തുടക്കം

വളര്‍ന്നു എഴുന്നേറ്റ മക്കള്‍
മുലപ്പാല്‍ രണ്ടു ദിക്കിലും
തുപ്പി നിറച്ചു
മഞ്ഞളിച്ച ഉദയവും
ചാര നിറത്തില്‍
അസ്തമനവും കലര്‍ത്തി
ദിക്കുകളറിയാതെ
നിറങ്ങള്‍ അറിയാതെ
ജീര്‍ണ്ണിച്ച ശരീരത്തില്‍
തൃഷ്ണ തേടി
താഴോട്ടുരുണ്ട കല്ലുകള്‍
വെറുപ്പിന്റെ ചിരികളെ
പ്രാപിക്കുവാന്‍
നിമിഷങ്ങളുടെ ഈറ്റില്ലത്തില്‍

നാറാണത്തു പ്രാന്തന്റെ ചിരിയും
ഡാവിഞ്ചിയുടെ ചിരിയും
മുടന്തനും അന്ധനുമായി
അക്ഷരങ്ങളുടെ
നിറങ്ങളുടെ
ഭൂതങ്ങളെ കണ്ടു
അകലങ്ങളില്‍ തന്നെ
ഒരു ബിന്ദുവായി അവസാനിച്ചു 

മുടിഞ്ഞ വട്ടി..



വട്ടി നെയ്തെടുക്കുവാന്‍
ഒരായുസ്സ് എടുത്തവര്‍
മോഹങ്ങളൊക്കെ നെയ്ത്തിന്റെ
ചതുരത്തിലൂടെ ശ്വാസം ആഞ്ഞു വലിച്ചു
വെളുത്ത വട്ടിയില്‍ ഉപേക്ഷിച്ചു
കുതിരാത്ത ഓലകൊണ്ട്
തിരക്ക് പിടിച്ച നെയ്തില്‍
നേരെയല്ലാത്ത കെട്ടുകളില്‍
ദ്രിഷ്ട്ടി കൊണ്ടവര്‍ നിറം കൊടുത്തു
ഭാരമില്ലാത്ത വട്ടികള്‍ എടുത്തു
ദിനരാത്രങ്ങള്‍ വളഞ്ഞു നടന്നു
ഓരോ ദിനത്തിലും ഒഴിഞ്ഞ
വട്ടികള്‍ക്ക് ഭാരം കൂടി
ഓരോ സന്ധ്യയിലും ഒഴിഞ്ഞ വട്ടി
നിലത്തു വെച്ച് തപ്പി നോക്കുമ്പോഴും
വട്ടി കാലി, എന്നിട്ടും ഭാരം കൂടുന്നു.
പകലിനെ അവര്‍ അവരുടെ
രാത്രിയോടൊപ്പം കൂട്ടികെട്ടി
ചുരുണ്ട് കിടന്നുറങ്ങുമ്പോഴും
പകലില്‍ അവശേഷിച്ച
നെയ്തുകള്‍ അവരുടെ മുഖം മൂടുന്നു
കെട്ടഴിഞ്ഞ പകല്‍ രാത്രിയില്‍ നിന്ന് മാറി
വീണ്ടും അടുത്ത നെയ്തുകാരനെ തേടി
വട്ടികളില്‍ ഭാരം നിറക്കുവാന്‍
വായുവില്‍  നെയ്തു കൊര്‍ക്കുവാന്‍

ലഹരികള്‍ ഇഴയുന്ന സ്വന്തം നാട്

ലഹരി
നിനക്കായ് പിറന്നതെന്നു
സാഹിത്യ ചിന്തകര്‍
അല്പം കുടിയാകാം എന്ന്
അല്പം സേവിച്ചവന്‍
നിര്‍ത്തുവാന്‍ സാധിക്കുന്നില്ലെന്ന്
മുഴുകുടിയന്‍
ആരോഗ്യത്തിന് ഹാനികരം എന്ന്
വിദഗ്ദമതം
വിഷമാണെന്ന്
ഗുരു വചനവും
നിലനില്പിനെ സഹായിക്കുമെന്ന്
സര്‍ക്കാരും
ഇടതിലും വലതിലും സേവകര്‍ അഴിഞ്ഞാടി
ഇഴയുന്ന പുതിയ പ്രജയെ സൃഷ്ട്ടിക്കുവാന്‍
രാജാവും
ബോധമില്ലാതെ റോഡരുകില്‍
വീഴുന്നത് വരെ കുടി തുടരണമെന്ന്
വ്യാപാരി
കുടുംബം ഒന്നായി സേവിക്കുന്നത്
ഐക്യം കൂട്ടുമെന്ന്
കൈ നീട്ടി യാചിക്കും വരെ
കുടി തുടരാന്‍ സര്‍ക്കാര്‍ ചൊല്ലിയില്ലെന്നു
റേഷന്‍ കട ഇല്ലെങ്കിലും
വിദ്യാലയം ഇല്ലെങ്കിലും
ആശുപത്രിയില്ലെങ്കിലും
ഓരോ തെരുവിലും കള്ള് ഷാപ്പുകള്‍
ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വിഹിതം
വില്‍ക്കുന്നവന്നു   പ്രത്യേക പുരസ്കാരം
പ്രജാപതി നേരിട്ട് നല്‍കും
ലഹരിയുടെ ദിനം പ്രഖ്യാപിച്ചു
തെങ്ങുകള്‍ കായ്ക്കരുത്
പൂക്കുലയ്ക്ക് പിന്നില്‍ കുടങ്ങള്‍
ലഹരി മൂത്ത് നടുവളഞ്ഞ
ചിന്താ ശേഷി നശിച്ച കൂട്ടങ്ങളെ
അറവു ശാലയിലേക്ക്
ചാപ്പ കുത്തി ഇഴയിക്കുന്നു
അമ്മയുടെയും മക്കളുടെയും ഒട്ടിയ
വയറില്‍  ചുവന്ന പാടുകള്‍ കണ്ട
പ്രജാപതിക്ക്‌ ആഘോഷം
ദൈവത്തിന്റെ നാട്ടില്‍ പ്രജാപതിക്ക്‌ ഉന്മാദം
എനിക്ക് നേരെ മറു വാക്കില്ലെന്നു!
ലഹരിയില്‍ ആരുടേയും
നാവു പൊന്തുന്നില്ല

സമയം

 
സമയം അടുത്തെത്തി
ഇടറിയ ശബ്ദങ്ങളോട്
വേദനയുടെ
അശാന്തിയുടെ
നഷ്ടങ്ങളുടെ
കണക്കു പുസ്തകം തന്നു
പുകയുന്ന ചിതക്ക്‌ മുന്‍പില്‍
തനിച്ചു നില്‍ക്കുന്ന ശവങ്ങളോട്
വീണ്ടും ചോദിക്കുന്നു

സ്ഥാനം തെറ്റിയ
കൂട്ടലും കിഴിക്കലും നടത്തി
നുണകളുടെയും അസത്യങ്ങളുടെയും
പൂജ്യങ്ങളുടെയും  പൂജാരിയായി
പൂര്‍ണ്ണതയില്ലാത്ത സ്ഥാനങ്ങളുമായി
പ്രണയങ്ങളില്ലാത്ത വരണ്ട ഭൂമിയിലേക്ക്‌
വളര്‍ച്ചയില്ലാത്ത  വരള്‍ച്ചയിലേക്ക്
സ്വപ്നങ്ങളെ വലിചിഴവര്‍

നിന്നില്‍ നിന്ന് ജനിച്ച
കുഞ്ഞുങ്ങളെയും അനാഥരാക്കി
പാപങ്ങളുടെ കാവല്‍ക്കാരനായി
ജീര്‍ണ്ണിച്ച ഗന്ധം പരത്തുന്ന നിറം കലര്‍ത്തി 

നിശ്ചലതയുടെ  പ്രണയവും വഹിച്ചോഴുകുന്ന 
ജടമായി തീര്‍ന്ന ബോധങ്ങള്‍ ബോധനങ്ങള്‍
പൂതങ്ങളുടെ കൈ പിടിച്ചു
ഭിക്ഷ യാചിക്കുന്നു.

ചിതയില്‍ നിന്നുയരുന്ന കണ്ണുകളില്‍
അശാന്തിയുടെ പുകയുന്ന കണക്കുകള്‍
നിനക്ക് സമയം നല്കുവാനിടം നല്‍കാതെ
ഓര്‍മ്മയുടെ വെറുപ്പിന്റെ ഇടത്തിലേക്ക്

നിന്റെ സമയത്തിന്റെ
വഴികളും നിറങ്ങളും
തിരിച്ചറിയേണ്ട പകലുകളും രാത്രിയും
പിറക്കേണ്ട കുഞ്ഞുങ്ങള്‍ക്കും
വികൃതമായ  കാഴ്ച്ചയുടെ ഇരുട്ടില്‍ നിന്ന്
പിഴുതെടുത്ത്‌ ഇണ ചേര്‍ക്കുക

ഇനി എന്ന്?


വിഷം തരാതെ
ജീവിതം തന്നതിനു
നന്ദി പറഞ്ഞ മക്കള്‍
വീണ്ടും ചിരിച്ചു
ഇനിയും മഞ്ഞു കാലം
വന്നു മൂടാം
പ്രകാശമേല്‍ക്കാത്ത
മഞ്ഞു കട്ടകളില്‍ നിന്ന്
അലിഞ്ഞിറങ്ങുന്ന
തുള്ളികല്‍ക്കായി
ദാഹിച്ചു നില്‍കുന്ന മേല്‍ മണ്ണ്
കിളിര്‍ക്കാന്‍ കൊതിച്ചു
വീര്‍പ്പു മുട്ടുന്നു
ചലനമറ്റ ജലകണങ്ങള്‍
ജീവന്‍ നല്‍കുവാന്‍
അലിയുവാന്‍
കഴിയാതെ തളര്‍ന്നുറങ്ങുന്ന
ജീവന്റെ ധാരകള്‍.

ഇനിയും ഐ ലവ് യു

ഇനിയും ഐ ലവ് യു

എലികളെ പെട്ടിയില്‍ ആക്കാന്‍
കെണി വെച്ച കണിയാന്‍
കണി കണ്ടത് കണ്ണ് കാര്‍ന്നു
തിന്നുന്ന രണ്ടു എലികളെ

ഊണ്‍ മേശയില്‍ ഇരുന്ന
കണ്ണിലേക്കു പ്ലേറ്റില്‍ നിന്ന്
പകുതി ചത്ത രണ്ടു മീനുകള്‍
ദയാ വധത്തിനായി കാത്തിരിക്കുന്നു.

വിവാഹ മോചനത്തിന്റെ
ദിവസവും കുറിച്ച്
കണിയാന്‍ കൂട്ടികെട്ടിയത്
രണ്ടു കാള കൂറ്റന്മാരെ

അധികം നീട്ടാതെ കഴിക്കണം
എണ്ണി തിട്ടപ്പെടുത്തിയ കാശ്
വീണ്ടും എണ്ണി   കുറവില്ലെന്ന് കണ്ട്
ഐ ലവ് യു പറഞ്ഞൊഴിഞ്ഞു
വിവാഹ മോചനം

മുഖം പൊത്തികള്‍

ശബ്ദം

അതില്‍നിന്ന്
ഭാഷ
അറിവിന്റെ
സംവേദനത്തിന്റെ
പിറവിയില്‍നിന്നു
ഉരുത്തിരിഞ്ഞ
ചിന്തയും
വിരലുകളുടെ
വളര്‍ച്ചയും
നട്ടെല്ലിന്റെ
ഉയിര്തെഴുന്നെല്പ്പും
ചുരുണ്ട് വളഞ്ഞ
ബോധവും
പരിണാമത്തിനു
ഇനിയും വൈകുന്നു
മുഖം പൊത്തി പൊത്തി
ഇരുട്ടാക്കുന്ന
മനുഷ്യരില്‍

നരച്ച മനുഷ്യര്‍

 
ആദ്യ  നര  കിളിര്‍ത്തു  വന്നെന്നോടു
സമയത്തിന്റെ വില പറഞ്ഞു
തര്‍ക്ക്കിച്ചു,  നേരം കുറവാണെന്ന്
പിഴുതെറിഞ്ഞു പിന്നെയും ഒന്നിനെ
വെളുപ്പിനെ കണ്ടു ഭയന്ന
കറുപ്പിന്റെ നുണകള്‍ കൂട്ടം കൂടി
തര്‍ക്കം തീരാതെ ദിനങ്ങള്‍ കറുത്തും വെളുത്തും
മിഥ്യയുടെ  നിഴലില്‍ വിറച്ചു നീങ്ങുന്നു

ശുദ്ധീകരണത്തിന്റെ  ഹരിശ്രീ
ഇരുട്ടില്‍  നിന്ന്  വെളിച്ചതിലെക്കായി
നഷ്ട്ടങ്ങളുടെ ദാഹം തീര്‍ക്കുവാന്‍
ശേഷിച്ച യാത്രയുടെ  തുടക്കം
കറുപ്പില്‍  നിന്ന്  വെളുപ്പിലേക്ക്
കൈമാറുവാന്‍ കയ്യിലുള്ള
ശോഷിച്ച രേഖകള്‍
ആരും കാണാതെ ചിരിക്കുന്നു

ഒഴിഞ്ഞ കൈകള്‍ രണ്ടിലും
നല്കുവാനോന്നുമില്ലാതെ
കാഴ്ച കുറഞ്ഞ വരണ്ട കണ്ണുകളില്‍
ഒരു തുള്ളി തണുപ്പുമായി ശേഷിച്ചു

നരച്ച മുടികള്‍ക്കായ്‌ വിണ്ണില്‍
വീഴാതെ തങ്ങി നിന്നു വിലാപങ്ങള്‍
കേട്ടും  ഭയം വന്ന കാതുകള്‍
അലയുന്നു അനാഥമായ് കേളവിക്കായി

മറന്ന സംഗീതം

നാവിന്റെ മൃദുത്വം
വാക്കുകളില്‍ തട്ടി തടഞ്ഞു
വെളിച്ചം മറയ്ക്കുവാനും
പ്രണയിനിയുടെ വസ്ത്രമഴിക്കുവാനും
ഉത്സവങ്ങളുടെ ഒരുക്കങ്ങള്‍
അകലെനിന്നുയര്‍ന്നു വന്ന ഗീതം
കാറ്റിന്റെ  മൃദുവായ  കൈകളില്
നിന്ന് തെന്നി മാറി വന്നെത്തിയപ്പോള്‍
ചരമഗീതങ്ങളുടെ അസുരനാദം
വസ്ത്രാക്ഷേപത്തിന്റെ നിലവിളികളില്‍
ചിറകടിച്ചുയര്‍ന്നത്‌   വെള്ളരിപ്രാവിന്റെ
ഭീതിതമായ നെഞ്ചിലെ ദൈന്യത
ആയുധങ്ങളുടെ ഉരയുന്ന ശബ്ദങ്ങളില്‍
സംഗീതം ശ്രവിച്ച ആസ്വാദകര്‍
ശാന്തി പര്‍വ്വം സൃഷ്ട്ടിക്കുവാനോരുങ്ങി
ചിറകിന്‍ ഉള്ളിലോതുങ്ങാന്‍ കൊതിച്ച
ശാന്തി മന്ത്രം  കണ്ടത് ചിറകരിഞ്ഞു വീഴ്ത്തിയ
നിശ്ചലമായ നെഞ്ചിലെ നാദം
വിറയ്ക്കുന്ന ചുണ്ടുകള്‍ ഒന്നൊന്നായി
പാടിയത് നഷ്ട്ടപെട്ട വാക്കുകള്‍
ചേര്‍ത്തുണ്ടാക്കിയ ശവക്കല്ലറകള്‍

ഇനിയും?

വഴുതി വീഴപെട്ട
പൂവിണകളില്‍നിനോന്നു
പിന്നില്‍ വരചിട്ടതു
ഉണര്‍ത്തിവിട്ട  കാറ്റിന്റെ
ഇളം തണ്ടുകള്‍

നിഷേധം പങ്കുവെച്ച
ശരീരവും ബോധവും
ഇണയില്‍നിന്നകന്നു   വേറിട്ട്‌
നിഷേധിച്ചത് ബോധത്തെ മാത്രം

ശരീരം മറന്ന ഇണകള്‍
ഉണര്‍ന്നു വന്ന കാറ്റില്‍
കരിയിലകളായി പറന്ന്
ശരീരം മറയ്ക്കാന്‍
അടര്‍ന്നു വീണ പൂവിന്റെ
ഗന്ധം തേടി

വിടര്ര്‍ന്ന പൂവിന്നടുത്തു വന്നു
നിറച്ചു വെച്ച ഇതളുകളിന്‍
ചുണ്ടിണയില്‍നിന്നു
പറിച്ചു നട്ടത്
ജീവന്‍  നിഷേധിച്ച ഗന്ധങ്ങള്‍

അവയില്‍നിന്നുണര്‍ന്ന
വേരറ്റ തണ്ടുകള്‍     
വിണ്ണിന്റെ നീലിമയില്‍
വെണ്ണീറിന്‍   നിറം പകര്‍ത്തുന്നു
വഴുതി വീഴപെട്ട
പൂവിണകളില്‍നിനോന്നു
പിന്നില്‍ വരചിട്ടതു
ഉണര്‍ത്തിവിട്ട  കാറ്റിന്റെ
ഇളം തണ്ടുകള്‍

നിഷേധം പങ്കുവെച്ച
ശരീരവും ബോധവും
ഇണയില്‍നിന്നകന്നു   വേറിട്ട്‌
നിഷേധിച്ചത് ബോധത്തെ മാത്രം

ശരീരം മറന്ന ഇണകള്‍
ഉണര്‍ന്നു വന്ന കാറ്റില്‍
കരിയിലകളായി പറന്ന്
ശരീരം മറയ്ക്കാന്‍
അടര്‍ന്നു വീണ പൂവിന്റെ
ഗന്ധം തേടി

വിടര്ര്‍ന്ന പൂവിന്നടുത്തു വന്നു
നിറച്ചു വെച്ച ഇതളുകളിന്‍
ചുണ്ടിണയില്‍നിന്നു
പറിച്ചു നട്ടത്
ജീവന്‍  നിഷേധിച്ച ഗന്ധങ്ങള്‍

അവയില്‍നിന്നുണര്‍ന്ന
വേരറ്റ തണ്ടുകള്‍     
വിണ്ണിന്റെ നീലിമയില്‍
വെണ്ണീറിന്‍   നിറം പകര്‍ത്തുന്നു
...

ഈ ഒഴുക്ക്..

ഹസ്ഥിനപുരവും
ഇന്ദ്രപ്രസ്ഥവും
വരച്ചു  വെച്ച
ആദ്യ  പങ്കിന്റെ  ഉദയം
പകുത്തുമാറ്റിയ
ആദ്യ  വിഭജനത്തിനു
ഹരിശ്രീ  കുറിച്ച  ഭീഷ്മര്‍
പകുത്തു  മാറ്റലില്‍  
നേരില്ലെന്നരിഞ്ഞു
ദേഹം തളര്‍ന്നു  വീണത്‌
ശരശയ്യയില്‍

തളര്‍ന്ന  കണ്ണുകള്‍  നിന്ന്
അക്ഷയ  പാത്രത്തിന്നടിതട്ടിലായ്
കാണാത്ത വറ്റുകളുടെ  
കാഴ്ചയും  കണ്ടു മടങ്ങി

സ്വകാര്യം പറഞ്ഞ വാക്കുകള്‍
സ്നേഹങ്ങള്‍  കണ്ട കണ്ണുകള്‍
പരിണയ  മുഹൂര്‍ത്തങ്ങളുടെ
നിമിഷങ്ങളില്‍ നിന്നകന്ന്

മാറ്റിയ ദേഹങ്ങള്‍
മാറ്റിവെച്ച തലയോട്ടികള്‍  
പകുത്തും പകര്‍ന്നും
തീരങ്ങള്‍ക്കരികില്‍ പ്രതിഷ്ട്ടിച്ചു ‍   
തിരിച്ചു വരാതെ
മണ്ണിനു കൂട്ടായി
മുളക്കുമിളം തളിരുകളുടെ
കുറുകല്‍ കണ്ടു നില്‍ക്കാതെ
നീങ്ങുന്ന  പ്രവാഹം
തീരങ്ങളെ തഴുകിയവര്‍   
യാത്രയെ ശപിച്ചു നിന്നല്പനേരം
കണ്ണീരുമായോഴുകുന്നു

നീയും പിറന്നു....

തലയിലെ ജടയില്‍
തിമിരത്തിന്റെ കണ്ണുകള്‍ക്
നിറം നല്‍കാന്‍
... വാക്കുകള്‍
വിശ്രമ വേളകള്‍ നല്‍കി
വിരുന്നൊരുക്കി
അല്‍പ ജ്ഞാനത്തിന്റെ
തണുപ്പ് അനുഭവിച്ച
ജലബിന്ദുക്കള്‍
ഉറക്കുവാന്‍ വെമ്പല്‍ കൂട്ടി
പ്രകാശം ചൂടു പരത്തിയതും
അറിയാതെ
പ്രണയങ്ങളുടെ നാരു കൊണ്ട് തീര്‍ത്ത
തണുപ്പിന്റെ പുതപ്പില്‍
മൂടി പുതച്ചുറക്കമായി