Saturday, 1 October 2011

സമയം

 
സമയം അടുത്തെത്തി
ഇടറിയ ശബ്ദങ്ങളോട്
വേദനയുടെ
അശാന്തിയുടെ
നഷ്ടങ്ങളുടെ
കണക്കു പുസ്തകം തന്നു
പുകയുന്ന ചിതക്ക്‌ മുന്‍പില്‍
തനിച്ചു നില്‍ക്കുന്ന ശവങ്ങളോട്
വീണ്ടും ചോദിക്കുന്നു

സ്ഥാനം തെറ്റിയ
കൂട്ടലും കിഴിക്കലും നടത്തി
നുണകളുടെയും അസത്യങ്ങളുടെയും
പൂജ്യങ്ങളുടെയും  പൂജാരിയായി
പൂര്‍ണ്ണതയില്ലാത്ത സ്ഥാനങ്ങളുമായി
പ്രണയങ്ങളില്ലാത്ത വരണ്ട ഭൂമിയിലേക്ക്‌
വളര്‍ച്ചയില്ലാത്ത  വരള്‍ച്ചയിലേക്ക്
സ്വപ്നങ്ങളെ വലിചിഴവര്‍

നിന്നില്‍ നിന്ന് ജനിച്ച
കുഞ്ഞുങ്ങളെയും അനാഥരാക്കി
പാപങ്ങളുടെ കാവല്‍ക്കാരനായി
ജീര്‍ണ്ണിച്ച ഗന്ധം പരത്തുന്ന നിറം കലര്‍ത്തി 

നിശ്ചലതയുടെ  പ്രണയവും വഹിച്ചോഴുകുന്ന 
ജടമായി തീര്‍ന്ന ബോധങ്ങള്‍ ബോധനങ്ങള്‍
പൂതങ്ങളുടെ കൈ പിടിച്ചു
ഭിക്ഷ യാചിക്കുന്നു.

ചിതയില്‍ നിന്നുയരുന്ന കണ്ണുകളില്‍
അശാന്തിയുടെ പുകയുന്ന കണക്കുകള്‍
നിനക്ക് സമയം നല്കുവാനിടം നല്‍കാതെ
ഓര്‍മ്മയുടെ വെറുപ്പിന്റെ ഇടത്തിലേക്ക്

നിന്റെ സമയത്തിന്റെ
വഴികളും നിറങ്ങളും
തിരിച്ചറിയേണ്ട പകലുകളും രാത്രിയും
പിറക്കേണ്ട കുഞ്ഞുങ്ങള്‍ക്കും
വികൃതമായ  കാഴ്ച്ചയുടെ ഇരുട്ടില്‍ നിന്ന്
പിഴുതെടുത്ത്‌ ഇണ ചേര്‍ക്കുക

No comments:

Post a Comment