വിഷം തരാതെ
ജീവിതം തന്നതിനു
നന്ദി പറഞ്ഞ മക്കള്‍
വീണ്ടും ചിരിച്ചു
ഇനിയും മഞ്ഞു കാലം
വന്നു മൂടാം
പ്രകാശമേല്‍ക്കാത്ത
മഞ്ഞു കട്ടകളില്‍ നിന്ന്
അലിഞ്ഞിറങ്ങുന്ന
തുള്ളികല്‍ക്കായി
ദാഹിച്ചു നില്‍കുന്ന മേല്‍ മണ്ണ്
കിളിര്‍ക്കാന്‍ കൊതിച്ചു
വീര്‍പ്പു മുട്ടുന്നു
ചലനമറ്റ ജലകണങ്ങള്‍
ജീവന്‍ നല്‍കുവാന്‍
അലിയുവാന്‍
കഴിയാതെ തളര്‍ന്നുറങ്ങുന്ന
ജീവന്റെ ധാരകള്‍.
No comments:
Post a Comment