അല്‍പ സമയത്തിനായി
സിന്ധൂരമണിഞ്ഞ സന്ധ്യ
ഇടറുന്ന മനസ്സുമായ്
വിഷം വമിക്കുന്ന കൂരിരുട്ടിലീക്ക്
വലതുകാല്‍ വെച്ച് നീങ്ങി
അമ്മയില്‍ നിന്നകന്നു
ഒറ്റ നക്ഷത്രത്തില്‍ വിളക്ക് വെച്ച്
യാമങ്ങള്‍ നഷ്ട്ടമാകുന്ന
കാഴ്ച്ചയുടെ അവരോഹണം
ഇരുട്ടിന്റെ വരവ് കണ്ടു
ഭയന്ന് ഓടുന്നതല്ല
പ്രകാശത്തിന്റെ അഭാവം
മാത്രമാണിരുട്ടെന്നും
വര്‍ണ്ണങ്ങള്‍
നീലിമയില്‍ നിന്നുയരുമെന്നും
ശേഷിച്ച നേരിന്റെ കണ്ണുകള്‍
ഇരുട്ടിനോടൊപ്പം
വാതില്‍ പഴുതിലൂടെ
അരിച്ചിറങ്ങുന്ന
ആമ്പലില്‍ നിന്നുയര്‍ന്ന
കാത്തിരുപ്പിന്റെ പ്രണയം
നിലാവിനോടൊപ്പം
മഞ്ഞു തുള്ളികളുടെ തണുപ്പ്
മോഹങ്ങളുടെ ഇതള്‍ വിടര്‍ത്തി
സഹന ബിന്ദുക്കള്‍ കണ്ണില്‍ ചാലിച്ചു
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക്
താളം പിടിക്കുന്നു
നേരിന്റെ
പ്രതീക്ഷകള്‍
...
സിന്ധൂരമണിഞ്ഞ സന്ധ്യ
ഇടറുന്ന മനസ്സുമായ്
വിഷം വമിക്കുന്ന കൂരിരുട്ടിലീക്ക്
വലതുകാല്‍ വെച്ച് നീങ്ങി
അമ്മയില്‍ നിന്നകന്നു
ഒറ്റ നക്ഷത്രത്തില്‍ വിളക്ക് വെച്ച്
യാമങ്ങള്‍ നഷ്ട്ടമാകുന്ന
കാഴ്ച്ചയുടെ അവരോഹണം
ഇരുട്ടിന്റെ വരവ് കണ്ടു
ഭയന്ന് ഓടുന്നതല്ല
പ്രകാശത്തിന്റെ അഭാവം
മാത്രമാണിരുട്ടെന്നും
വര്‍ണ്ണങ്ങള്‍
നീലിമയില്‍ നിന്നുയരുമെന്നും
ശേഷിച്ച നേരിന്റെ കണ്ണുകള്‍
ഇരുട്ടിനോടൊപ്പം
വാതില്‍ പഴുതിലൂടെ
അരിച്ചിറങ്ങുന്ന
ആമ്പലില്‍ നിന്നുയര്‍ന്ന
കാത്തിരുപ്പിന്റെ പ്രണയം
നിലാവിനോടൊപ്പം
മഞ്ഞു തുള്ളികളുടെ തണുപ്പ്
മോഹങ്ങളുടെ ഇതള്‍ വിടര്‍ത്തി
സഹന ബിന്ദുക്കള്‍ കണ്ണില്‍ ചാലിച്ചു
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക്
താളം പിടിക്കുന്നു
നേരിന്റെ
പ്രതീക്ഷകള്‍
...
No comments:
Post a Comment