പൂക്കളില്‍ തത്തിക്കളിച്ചു
മുത്തമിട്ടു ന്രിത്തമാടുന്ന ശലഭമേ പൂവേ
എന്നിടമോന്നു വന്നെനിക്കും
നിന്റെ പൂം വര്‍ണ്ണങ്ങള്‍
പകര്‍ന്നു തരാമോ
ഒരു കുമ്പിള്‍ നിറച്ചും തന്നാല്‍
കൈ നിറയെ നിനക്കും നല്‍കാം ഞാന്‍
അമ്മ തന്ന പുതു മുത്തുകള്‍
എന്‍ കവിളില്‍ നിന്ന്
കുഞ്ഞു കണ്ണുകള്‍ ശലഭങ്ങളെ നോക്കി
മൂളി പറയുന്ന സ്വകാര്യം തിരക്കി
ദിവസത്തെ പഴിചാരാതെ നിമിഷങ്ങളുടെ
അർത്ഥ പൂര്‍ണ്ണതയുടെ അറിവ് പകര്‍ന്നു
ശലഭങ്ങള്‍ മധുനുകരുന്ന രഹസ്യം പറഞ്ഞു
തളർത്തുന്ന സൂര്യനെ
വലക്കുന്ന കാറ്റിനെ
തന്നിളം മേനികൊണ്ടെതിരിട്ടും
കുഞ്ഞിളം മൊട്ടുകളെ നോക്കി
പുഞ്ചിരി തൂകിക്കൊണ്ടഗ്രഗാമിയാകുന്നവൾ
നിറഭേദമേതുമില്ലാതെ ചൊല്ലി
വളർന്നു വരിക നിങ്ങളും നേരറിയുക
കരയരുതു ബലഹീനതയിൽ തളരാതെ
അർഥമറിയുക ജീവിതമൊന്നെയുള്ളു
പാതിയുപേക്ഷിക്കയരുതു നിറങ്ങളെ
നിറത്തിൽ നിന്നെയറിയുക
ഗണത്തിൽ ഗുണമേറുന്നു നേർവഴി പിറക്കുന്നു
ഇഴപിരിയാതെ ഗണത്തിൻ ഗുണമറിയുക
വിശുദ്ദിയാലിളം മൊട്ടുകൾകു വഴി പകരുക
പിന്നിലുപേക്ഷിക്കാതെ
ഞാനുപേക്ഷിച്ചുപോകുന്ന
അറിവിന്നു ചിറകുകൾ നല്കുക
ചിറകുകളാണു സ്വാതന്ത്ര്യം
നിങ്ങൾക്കിടംതന്നു ഞാൻ
നീങ്ങുന്നതു പുതിയ നാളെയിലേക്കായ്
എന്നെയറിഞ്ഞുവളരുക
പക്ഷെ തിരിച്ചുവിളിയരുതു
എന്റെ കാലങ്ങളിൽ
എനിക്കു ചേർന്നതു നിങ്ങളിൽ ചേരില്ല
തിരിച്ചുവിളി നിങ്ങളിലെ
യാത്രയെ നിഷേധിക്കും
കൂട്ടറിഞ്ഞും നോവറിഞ്ഞും
മനസ്സറിഞ്ഞും മധുനിറച്ചും
ഉണ്മയുടെ നിറങ്ങൾ പരത്തിയും
ദളങ്ങളിലെളിമയുടെ സൌരഭ്യം വിടർത്തിയുമാടുക.
കുഞ്ഞു മക്കളോടരുത് ക്രൂരതകള്‍ എന്ന് ചൊല്ലി
ശലഭം പറന്നു വിണ്ണില്‍ മിന്നുന്ന താരമായ് മാറി
മുത്തമിട്ടു ന്രിത്തമാടുന്ന ശലഭമേ പൂവേ
എന്നിടമോന്നു വന്നെനിക്കും
നിന്റെ പൂം വര്‍ണ്ണങ്ങള്‍
പകര്‍ന്നു തരാമോ
ഒരു കുമ്പിള്‍ നിറച്ചും തന്നാല്‍
കൈ നിറയെ നിനക്കും നല്‍കാം ഞാന്‍
അമ്മ തന്ന പുതു മുത്തുകള്‍
എന്‍ കവിളില്‍ നിന്ന്
കുഞ്ഞു കണ്ണുകള്‍ ശലഭങ്ങളെ നോക്കി
മൂളി പറയുന്ന സ്വകാര്യം തിരക്കി
ദിവസത്തെ പഴിചാരാതെ നിമിഷങ്ങളുടെ
അർത്ഥ പൂര്‍ണ്ണതയുടെ അറിവ് പകര്‍ന്നു
ശലഭങ്ങള്‍ മധുനുകരുന്ന രഹസ്യം പറഞ്ഞു
തളർത്തുന്ന സൂര്യനെ
വലക്കുന്ന കാറ്റിനെ
തന്നിളം മേനികൊണ്ടെതിരിട്ടും
കുഞ്ഞിളം മൊട്ടുകളെ നോക്കി
പുഞ്ചിരി തൂകിക്കൊണ്ടഗ്രഗാമിയാകുന്നവൾ
നിറഭേദമേതുമില്ലാതെ ചൊല്ലി
വളർന്നു വരിക നിങ്ങളും നേരറിയുക
കരയരുതു ബലഹീനതയിൽ തളരാതെ
അർഥമറിയുക ജീവിതമൊന്നെയുള്ളു
പാതിയുപേക്ഷിക്കയരുതു നിറങ്ങളെ
നിറത്തിൽ നിന്നെയറിയുക
ഗണത്തിൽ ഗുണമേറുന്നു നേർവഴി പിറക്കുന്നു
ഇഴപിരിയാതെ ഗണത്തിൻ ഗുണമറിയുക
വിശുദ്ദിയാലിളം മൊട്ടുകൾകു വഴി പകരുക
പിന്നിലുപേക്ഷിക്കാതെ
ഞാനുപേക്ഷിച്ചുപോകുന്ന
അറിവിന്നു ചിറകുകൾ നല്കുക
ചിറകുകളാണു സ്വാതന്ത്ര്യം
നിങ്ങൾക്കിടംതന്നു ഞാൻ
നീങ്ങുന്നതു പുതിയ നാളെയിലേക്കായ്
എന്നെയറിഞ്ഞുവളരുക
പക്ഷെ തിരിച്ചുവിളിയരുതു
എന്റെ കാലങ്ങളിൽ
എനിക്കു ചേർന്നതു നിങ്ങളിൽ ചേരില്ല
തിരിച്ചുവിളി നിങ്ങളിലെ
യാത്രയെ നിഷേധിക്കും
കൂട്ടറിഞ്ഞും നോവറിഞ്ഞും
മനസ്സറിഞ്ഞും മധുനിറച്ചും
ഉണ്മയുടെ നിറങ്ങൾ പരത്തിയും
ദളങ്ങളിലെളിമയുടെ സൌരഭ്യം വിടർത്തിയുമാടുക.
കുഞ്ഞു മക്കളോടരുത് ക്രൂരതകള്‍ എന്ന് ചൊല്ലി
ശലഭം പറന്നു വിണ്ണില്‍ മിന്നുന്ന താരമായ് മാറി
No comments:
Post a Comment