Saturday, 1 October 2011

മുടിഞ്ഞ വട്ടി..



വട്ടി നെയ്തെടുക്കുവാന്‍
ഒരായുസ്സ് എടുത്തവര്‍
മോഹങ്ങളൊക്കെ നെയ്ത്തിന്റെ
ചതുരത്തിലൂടെ ശ്വാസം ആഞ്ഞു വലിച്ചു
വെളുത്ത വട്ടിയില്‍ ഉപേക്ഷിച്ചു
കുതിരാത്ത ഓലകൊണ്ട്
തിരക്ക് പിടിച്ച നെയ്തില്‍
നേരെയല്ലാത്ത കെട്ടുകളില്‍
ദ്രിഷ്ട്ടി കൊണ്ടവര്‍ നിറം കൊടുത്തു
ഭാരമില്ലാത്ത വട്ടികള്‍ എടുത്തു
ദിനരാത്രങ്ങള്‍ വളഞ്ഞു നടന്നു
ഓരോ ദിനത്തിലും ഒഴിഞ്ഞ
വട്ടികള്‍ക്ക് ഭാരം കൂടി
ഓരോ സന്ധ്യയിലും ഒഴിഞ്ഞ വട്ടി
നിലത്തു വെച്ച് തപ്പി നോക്കുമ്പോഴും
വട്ടി കാലി, എന്നിട്ടും ഭാരം കൂടുന്നു.
പകലിനെ അവര്‍ അവരുടെ
രാത്രിയോടൊപ്പം കൂട്ടികെട്ടി
ചുരുണ്ട് കിടന്നുറങ്ങുമ്പോഴും
പകലില്‍ അവശേഷിച്ച
നെയ്തുകള്‍ അവരുടെ മുഖം മൂടുന്നു
കെട്ടഴിഞ്ഞ പകല്‍ രാത്രിയില്‍ നിന്ന് മാറി
വീണ്ടും അടുത്ത നെയ്തുകാരനെ തേടി
വട്ടികളില്‍ ഭാരം നിറക്കുവാന്‍
വായുവില്‍  നെയ്തു കൊര്‍ക്കുവാന്‍

No comments:

Post a Comment