Friday, 21 October 2011

ജീവിതകഥ

ബാക്കി വെച്ച ചെറു പുഞ്ചിരികള്‍
ചിരിക്കാന്‍ മറന്ന ചുണ്ടുകളില്‍
വിറച്ചു നിന്ന് ചിരിക്കാന്‍ ഭയക്കുന്നു
... ചിരിയെ മുക്കി കൊല്ലുവാന്‍
കണ്ണില്‍ നിന്ന് ഒഴുകുന്ന നീരില്‍
ജനിച്ചു വീണ മണ്ണും വീടും
ഇല്ലാതാകുന്നത് കാണുവാന്‍ കണ്ണിനു
കണ്ണ് നീര്‍ തന്നെ തടസ്സം നില്കുന്നു

തെളി നീര്‍ നിറഞ്ഞ കണ്ണുകള്‍
ഭാരം നിറഞ്ഞു കാലില്‍ വന്നുടയുമ്പോള്‍
കാലുകള്‍ തന്നെ തട്ടി മാറ്റുന്നു.
പാതി വെന്ത കാലുകള്‍
ചിതയില്‍ നിന്നെഴുന്നേറ്റു
നടക്കുവാന്‍ കൊതിക്കുമ്പോള്‍
വെട്ടേറ്റ വിറകുകള്‍ ആളിക്കത്തി
തീയുടെ ദാഹം തീര്‍ക്കുന്നു
ചെറു പുഞ്ചിരികള്‍
ദാഹം തീര്‍ത്ത തീയുടെ
ചാര നിറത്തില്‍ നിന്ന്
ജീവിത കഥയെഴുതുവാനുള്ള
അക്ഷരങ്ങള്‍ പെറുക്കുന്നു..

No comments:

Post a Comment