ഓര്‍മ്മയിലെത്തുന്ന ചില നിമിഷങ്ങളിലെ ഭാവങ്ങള്‍ ചില അസ്വസ്ഥതകള്‍ ഒന്ന് വരച്ചു വെച്ചാലോ എന്ന് തോന്നിയതിന്റെ ഭാഗമായാണ് എഴുത്തിന്റെ തുടക്കം.ചില വാക്കുകള്‍ മേയ്യോഴുക്കില്ലാതെ മുഖം തിരിച്ചും മറഞ്ഞിരുന്നും വിഷമിപ്പിക്കുന്നു.ബോധം ആകട്ടെ എല്ലാ വാക്കുകളും ഒരേ പോലെ ഒരേ സമയത്ത് തരുന്നും ഇല്ല.
ഞാനും എന്റെ മനസ്സും ആയുള്ള ഒരു മത്സരം.വാക്കുകള്‍ ആകുന്ന കളിമണ്ണില്‍ ചിന്തയുടെയും ഭാവനയുടെയും കരസ്പര്‍ശം കൊണ്ട് ഒരു കളിമണ്‍ ശില്പം മിനുക്കി എടുക്കുവാന്‍ ഉള്ള ഒരു ശ്രമം.
Saturday, 1 October 2011
പരിഭവങ്ങള്‍
പറഞ്ഞു പെയ്തു
തീര്‍ക്കും മുന്‍പേ
ഇടമോഴിഞ്ഞ
മഴതുള്ളികള്‍ക്ക്
കേള്‍ക്കുവാന്‍
ഒപ്പമുണ്ടായിരുന്നത്
കേള്‍വി നഷ്ട്ടപെട്ട
മണ്ണ് മാത്രം
ജീവന്റെ തുള്ളികള്‍ നല്കി
ഇടമോഴിഞ്ഞ നേരം
ഇളം തണ്ടുകള്‍
തളിരിട്ടുണര്ന്നു
നഷ്ട്ടപെട്ട
അമ്മയെ തേടുന്നു
No comments:
Post a Comment