ഹസ്ഥിനപുരവും
ഇന്ദ്രപ്രസ്ഥവും
വരച്ചു വെച്ച
ആദ്യ പങ്കിന്റെ ഉദയം
പകുത്തുമാറ്റിയ
ആദ്യ വിഭജനത്തിനു
ഹരിശ്രീ കുറിച്ച ഭീഷ്മര്‍
പകുത്തു മാറ്റലില്‍
നേരില്ലെന്നരിഞ്ഞു
ദേഹം തളര്‍ന്നു വീണത്
ശരശയ്യയില്‍
തളര്‍ന്ന കണ്ണുകള്‍ നിന്ന്
അക്ഷയ പാത്രത്തിന്നടിതട്ടിലായ്
കാണാത്ത വറ്റുകളുടെ
കാഴ്ചയും കണ്ടു മടങ്ങി
സ്വകാര്യം പറഞ്ഞ വാക്കുകള്‍
സ്നേഹങ്ങള്‍ കണ്ട കണ്ണുകള്‍
പരിണയ മുഹൂര്‍ത്തങ്ങളുടെ
നിമിഷങ്ങളില്‍ നിന്നകന്ന്
മാറ്റിയ ദേഹങ്ങള്‍
മാറ്റിവെച്ച തലയോട്ടികള്‍
പകുത്തും പകര്‍ന്നും
തീരങ്ങള്‍ക്കരികില്‍ പ്രതിഷ്ട്ടിച്ചു
തിരിച്ചു വരാതെ
മണ്ണിനു കൂട്ടായി
മുളക്കുമിളം തളിരുകളുടെ
കുറുകല്‍ കണ്ടു നില്‍ക്കാതെ
നീങ്ങുന്ന പ്രവാഹം
തീരങ്ങളെ തഴുകിയവര്‍
യാത്രയെ ശപിച്ചു നിന്നല്പനേരം
കണ്ണീരുമായോഴുകുന്നു
No comments:
Post a Comment