Tuesday 13 December 2011

വാഗ്ദാനത്തിന്റെ വാക്കും നോക്കും

ദീര് നിശ്വാസങ്ങള്കൊണ്ട്
പൊതിഞ്ഞ ജീവന്റെ
പൊതികളില്‍ ‍
വലിച്ചു മുറുക്കിയ
നൂലുകള്
അട്ടയെപോലെ
വീണ്ടും
ചുവന്ന പാടുകളില്
പറ്റി പിടിച്ചു നിന്ന്
ശേഷിച്ച പ്രണയത്തെയും
മാച്ചു കളയുന്നു
ഒരു വിളിപ്പാട് അകലെ
കൈകള്പിന്നില്കോര്ത്ത്
കുട പിടിക്കാതെ
സ്നേഹത്തിന്റെ ചാറ്റല്മഴ കൊള്ളുന്ന
അദ്രിശ്യമായ ദേഹത്തിന്റെ
നിഴല്എന്നോട് ഒട്ടി നിന്ന്
എനിക്കൊരു നനവിന്റെ
നിഴല്സമ്മാനിച്ചു
നനവില്നിന്ന്
നിഴലിന്റെ മുളപ്പിനെ സൂക്ഷിക്കുവാന്
വാക്കും നോക്കും തന്നു
നെഞ്ചോട്ചേര്ത്ത് നരച്ച മുടികള്
വെളുത്ത മേഘങ്ങള്കൊപ്പം
പറന്നകലുന്നു


കിങ്ങിണി കുഞ്ഞ്

വിരലുകള്നഷ്ട്ടപെട്ട അമ്മ
മകളുടെ ശിരസ്സിലെ
മുടികള്ക്കിടയിലൂടെ
... വിലരുകള്കൊണ്ട്
തഴുകുവാന്കഴിയാതെ
കണ്ണീര്വീണ കവിള്
കുഞ്ഞു മകളുടെ
കവിളിനോട് ചേര്ത്തമര്ത്തി
കവിള്കൊണ്ട് വിരലുകളെ ശ്രിഷ്ട്ടിക്കുന്നു
കിങ്ങിണി കുഞ്ഞിന്റെ ചിരിയില്നിന്ന്
ആയിരം നക്ഷത്രങ്ങളുടെ പ്രകാശം
വിങ്ങുന്ന മാതൃത്വത്തെ
ആലിംഗനം ചെയ്യുന്നു.

മാരിവില്ല്

സ്നേഹത്തിന്റെ
വിയര്പ്പു കണങ്ങള്കൊണ്ട്
നിറങ്ങള്തീര്ത്ത മാരിവില്ല്..
ആകാശത്ത്,
നീലിമക്ക് താഴെ
ഒറ്റപെട്ടു
വിരിഞ്ഞു നില്ക്കുമ്പോള്
നിന്റെ കണ്ണിലെ
ഉതിരുന്ന മഞ്ഞു കണങ്ങളില്
നിന്ന്
ഒരിറ്റു വീണു
നിറങ്ങളില്
മുറിപ്പാട് വീഴ്ത്തി
താഴോട്ട് പതിച്ചത്
എന്റെ കണ്ണിലേക്ക്ആയിരുന്നു

ഞാനും അമ്മയും

ഒരു സ്വപ്ന കൂടില്നിന്ന്
ഞാന്
ജനിക്കുവാന്
കൈകാല്അടിച്ചപ്പോള്
മറുത്തൊന്നും പറയാതെ
എന്റെ വരവിനെ പ്രതീക്ഷിച്ച
അമ്മ
പ്രതീക്ഷയുടെ പ്രകാശങ്ങളുടെ
പാല്ചുരത്തി
അമ്മയോടോട്ടി കിടന്നു
കണ്ണടച്ചപ്പോള്
ഇനിയുള്ള നാളിലെ
നിമിഷങ്ങളിലെ വേദനകളെ
എന്നോടൊപ്പം പാടിയുറക്കി
ഉറക്കത്തില്നിന്ന് ഉണര്ന്ന
എന്നെ
വേദനിച്ചിട്ടും
വേദനിക്കാത്ത മുഖം തന്നു
കൈപിടിച്ച് യാത്രയാക്കി
ഇന്ന്
ദൂരെ ഇരുന്നു
അമ്മ കാണാതെ
ഞാന്
കരയുംബോഴെല്ലാം
ഹൃദയത്തിലെ വിങ്ങലില്നിന്ന്
ജനിക്കുന്നത് എന്റെ തന്നെ
ഒരായിരം രൂപങ്ങള്
ഏതിലാണ് ഞാനെന്നു പരതുന്ന
എന്നെ കാണാതായി
മനസ്സില്‍, പതിഞ്ഞ സ്വരത്തില്
അമ്മയെ വിളിക്കുമ്പോള്
എന്റെ പതറിയ ശബ്ദം കേട്ട്
കരയാതിരുന്ന
അമ്മയും കണ്ണുകള്പൊത്തുന്നു
എന്തിനും ഉത്തരം തന്നു
എന്നെ വാരി പുനര്ന്നിരുന്ന അമ്മ
ഇന്ന്
ഉത്തരമില്ലാത്ത ചോദ്യങ്ങളില്പെട്ട്
അലയുന്ന എന്നെ നോക്കി
വിറയ്ക്കുന്ന കൈകള്
മൂര്ദ്ധാവില്അമര്ത്തുമ്പോള്
ഞാന്ആഗ്രഹിച്ചത്
വീണ്ടും
അമ്മയോടോട്ടി കിടക്കുവാന്
ആയിരുന്നു
ഇനിയും ജനിക്കുവാന്
ഒന്നു കൂടി എഴുതുവാന്
ഇനി എനിക്ക്
വീണ്ടും ജനനം ഇല്ലാതായല്ലോ

അകന്നു പോകുന്ന നീ

ഞാന്എരിഞ്ഞടങ്ങുന്ന സ്ഥലം
എവിടെയെന്ന അന്വോഷണം
എന്നെ നയിക്കുന്നത്
എന്നിലെ തന്നെ എന്നിലേക്ക്
ഞാന്നില്ക്കുന്നിടം
ഞാനില്ലാതെ ഇടവുമില്ല
ഇടമില്ലാതെ ഞാനുമില്ല
എണ്ണിയാല്തീരാത്ത
രാത്രികളും പകലുകളും
എന്നെ വളര്ത്തിയത്
അസമത്വം മുരടിപ്പിച്ച
ശോഷിച്ചു നില്കുന്ന
മരങ്ങളുടെ തണലുകള്
നീരില്ലാത്ത ഫലങ്ങള്തന്നു
കൈ നീട്ടി

പൊക്കങ്ങളും താഴ്ചകളും
കൊണ്ട് നിറഞ്ഞ പാതകള്
ക്രിസ്തു ദേവനേയും ബുദ്ധനെയും
വേദനിപ്പിച്ചു ഇല്ലാതാക്കി

പൊട്ടിയ കലങ്ങള്
ചായ്ച്ചും ചരിച്ചും വെച്ച് നോക്കി
തീ കൂട്ടുവാന്പോലും കഴിയാതെ
നിറയുന്ന കണ്ണില്നിന്ന്
വീഴുന്നതെല്ലാം
മുറിഞ്ഞു വീഴുന്ന മനുഷ്യന്റെ
നീളം കുറഞ്ഞ ചൂടുകള്
ആയുധം
പള്ളി മണികളുടെ
രണ്ടു വശങ്ങളിലും ചെന്നിടിച്ചു
അവസാന മുഴക്കം അറിയിച്ചു
ശബ്ദം ഇല്ലാതായി
കാഴ്ചയും ഗന്ധവും
നിറയുന്ന കണ്ണുകള്മാത്രം ശേഷിച്ചു
ഭാരങ്ങളുടെ ഭാണ്ഡം താങ്ങുവാന്
എന്നിട്ടും അകന്നു മാറുന്നതെന്തിനു പരസ്പരം


എരിഞ്ഞു തീരുന്നവര്

ഉയരുന്ന പുകയില്
കത്തിയെരിയുന്ന വാക്കുകള്
സ്നേഹത്തിന്റെ
കരുണയുടെ
ദയയുടെ
അവസാന വാക്കുകള്
ഇനി പുകയുവാന്പോലും ശേഷിക്കാതെ
എരിയുന്ന ശരീരങ്ങളില്നിന്ന്
ഇനി ഒരു വാക്കില്ല
ഒരിറ്റു കണ്ണീരില്ല
യാത്ര ചോദിക്കുവാന്മടിച്ചു
ചാരിയിട്ട പടിവാതിലിന്നിടയിലൂടെ
നിനക്ക് മാത്രം നോക്കുവാന്പാകത്തില്
നോട്ടമെറിയുന്ന നിന്നിലെ
നിന്റെ ദ്രവിച്ച വാക്കുകള്
ചുരുണ്ട് വരുന്ന പുകയുടെ
വെളുത്ത ചുരുളുകളില്പെട്ട്
അനാഥമാകുന്നു

ഇന്നലെയും ഇന്നും നാളെയും

എന്റെ കണ്ണുകളാണ്
നിന്റെ മുഖത്തിരുന്നു കരയുന്നത്
എന്റെ മനസ്സാണ്
നിന്നിലിരുന്നു വിങ്ങുന്നത്
ശരീരത്തെ പഴിചാരി
പരസ്പരം തിരിഞ്ഞിരുന്ന്
എതിര്ദിശയിലെ
ദൂരക്കാഴ്ച്ച്ചയില്
ശവസംസ്കാരതോടെ തീരുന്ന
സമയം വരെ
മനസ്സിന്റെ താളം
ദുഃഖ ഗാനങ്ങള്ക്ക്
സംഗീതം പകര്ന്നു കൊണ്ട്
വിലാപയാത്രകളില്
വിറച്ചു നിന്ന്
ഒന്നില്നിന്ന് മറ്റൊന്നായി
അകലുന്നത് നീയും ഞാനും
എന്റെ കണ്ണിലൂടെ
നീ കാണുന്നതെല്ലാം
ചിറകൊടിഞ്ഞ കിളികളുടെ
വേദനകള്മാത്രം
എന്റെ മനസ്സിലൂടെ


നീ കാണുന്നതെല്ലാം
ജീവിതത്തെ ചുമന്നു കിതക്കുന്ന
അവശരായവരുടെ വിളികള്
അകന്നു പോകുന്നത്
സ്നേഹമാണ് ദൂരമല്ല
ദൂരം, അതു നിശ്ചയിച്ചത് ആര്
സ്ഥലം നിശ്ചയിക്കാതെ
ദൂരം തുടങ്ങില്ലെന്നോര്ക്കുക
ഓരോ ദിവസവും
ഇനി
ഉണരുന്നത്
നിന്റെയും എന്റെയും
ഇല്ലായ്മയുടെ, അസ്വസ്ഥതയുടെ,
ചില്ലയില്നിന്നും
അവശേഷിച്ച ഇലകളുടെയും
കൊഴിയുന്ന പൂക്കളുടെയും
ശവസംസ്കാരങ്ങള്

ഇന്നലെയും ഇന്നും നാളെയും

എന്റെ കണ്ണുകളാണ്
നിന്റെ മുഖത്തിരുന്നു കരയുന്നത്
എന്റെ മനസ്സാണ്
നിന്നിലിരുന്നു വിങ്ങുന്നത്
ശരീരത്തെ പഴിചാരി
പരസ്പരം തിരിഞ്ഞിരുന്ന്
എതിര്ദിശയിലെ
ദൂരക്കാഴ്ച്ച്ചയില്
ശവസംസ്കാരതോടെ തീരുന്ന
സമയം വരെ
മനസ്സിന്റെ താളം
ദുഃഖ ഗാനങ്ങള്ക്ക്
സംഗീതം പകര്ന്നു കൊണ്ട്
വിലാപയാത്രകളില്
വിറച്ചു നിന്ന്
ഒന്നില്നിന്ന് മറ്റൊന്നായി
അകലുന്നത് നീയും ഞാനും
എന്റെ കണ്ണിലൂടെ
നീ കാണുന്നതെല്ലാം
ചിറകൊടിഞ്ഞ കിളികളുടെ
വേദനകള്മാത്രം
എന്റെ മനസ്സിലൂടെ


നീ കാണുന്നതെല്ലാം
ജീവിതത്തെ ചുമന്നു കിതക്കുന്ന
അവശരായവരുടെ വിളികള്
അകന്നു പോകുന്നത്
സ്നേഹമാണ് ദൂരമല്ല
ദൂരം, അതു നിശ്ചയിച്ചത് ആര്
സ്ഥലം നിശ്ചയിക്കാതെ
ദൂരം തുടങ്ങില്ലെന്നോര്ക്കുക
ഓരോ ദിവസവും
ഇനി
ഉണരുന്നത്
നിന്റെയും എന്റെയും
ഇല്ലായ്മയുടെ, അസ്വസ്ഥതയുടെ,
ചില്ലയില്നിന്നും
അവശേഷിച്ച ഇലകളുടെയും
കൊഴിയുന്ന പൂക്കളുടെയും
ശവസംസ്കാരങ്ങള്