Tuesday, 13 December 2011

ഞാനും അമ്മയും

ഒരു സ്വപ്ന കൂടില്നിന്ന്
ഞാന്
ജനിക്കുവാന്
കൈകാല്അടിച്ചപ്പോള്
മറുത്തൊന്നും പറയാതെ
എന്റെ വരവിനെ പ്രതീക്ഷിച്ച
അമ്മ
പ്രതീക്ഷയുടെ പ്രകാശങ്ങളുടെ
പാല്ചുരത്തി
അമ്മയോടോട്ടി കിടന്നു
കണ്ണടച്ചപ്പോള്
ഇനിയുള്ള നാളിലെ
നിമിഷങ്ങളിലെ വേദനകളെ
എന്നോടൊപ്പം പാടിയുറക്കി
ഉറക്കത്തില്നിന്ന് ഉണര്ന്ന
എന്നെ
വേദനിച്ചിട്ടും
വേദനിക്കാത്ത മുഖം തന്നു
കൈപിടിച്ച് യാത്രയാക്കി
ഇന്ന്
ദൂരെ ഇരുന്നു
അമ്മ കാണാതെ
ഞാന്
കരയുംബോഴെല്ലാം
ഹൃദയത്തിലെ വിങ്ങലില്നിന്ന്
ജനിക്കുന്നത് എന്റെ തന്നെ
ഒരായിരം രൂപങ്ങള്
ഏതിലാണ് ഞാനെന്നു പരതുന്ന
എന്നെ കാണാതായി
മനസ്സില്‍, പതിഞ്ഞ സ്വരത്തില്
അമ്മയെ വിളിക്കുമ്പോള്
എന്റെ പതറിയ ശബ്ദം കേട്ട്
കരയാതിരുന്ന
അമ്മയും കണ്ണുകള്പൊത്തുന്നു
എന്തിനും ഉത്തരം തന്നു
എന്നെ വാരി പുനര്ന്നിരുന്ന അമ്മ
ഇന്ന്
ഉത്തരമില്ലാത്ത ചോദ്യങ്ങളില്പെട്ട്
അലയുന്ന എന്നെ നോക്കി
വിറയ്ക്കുന്ന കൈകള്
മൂര്ദ്ധാവില്അമര്ത്തുമ്പോള്
ഞാന്ആഗ്രഹിച്ചത്
വീണ്ടും
അമ്മയോടോട്ടി കിടക്കുവാന്
ആയിരുന്നു
ഇനിയും ജനിക്കുവാന്
ഒന്നു കൂടി എഴുതുവാന്
ഇനി എനിക്ക്
വീണ്ടും ജനനം ഇല്ലാതായല്ലോ

No comments:

Post a Comment