ഉയരുന്ന പുകയില്
കത്തിയെരിയുന്ന വാക്കുകള്
സ്നേഹത്തിന്റെ
കരുണയുടെ
ദയയുടെ
അവസാന വാക്കുകള്
ഇനി പുകയുവാന്‍ പോലും ശേഷിക്കാതെ
എരിയുന്ന ശരീരങ്ങളില്‍ നിന്ന്
ഇനി ഒരു വാക്കില്ല
ഒരിറ്റു കണ്ണീരില്ല
യാത്ര ചോദിക്കുവാന്‍ മടിച്ചു
ചാരിയിട്ട പടിവാതിലിന്നിടയിലൂടെ
നിനക്ക് മാത്രം നോക്കുവാന്‍ പാകത്തില്‍
നോട്ടമെറിയുന്ന നിന്നിലെ
നിന്റെ ദ്രവിച്ച വാക്കുകള്
ചുരുണ്ട് വരുന്ന പുകയുടെ
വെളുത്ത ചുരുളുകളില്‍ പെട്ട്
അനാഥമാകുന്നു
No comments:
Post a Comment