Tuesday, 13 December 2011

വാഗ്ദാനത്തിന്റെ വാക്കും നോക്കും

ദീര് നിശ്വാസങ്ങള്കൊണ്ട്
പൊതിഞ്ഞ ജീവന്റെ
പൊതികളില്‍ ‍
വലിച്ചു മുറുക്കിയ
നൂലുകള്
അട്ടയെപോലെ
വീണ്ടും
ചുവന്ന പാടുകളില്
പറ്റി പിടിച്ചു നിന്ന്
ശേഷിച്ച പ്രണയത്തെയും
മാച്ചു കളയുന്നു
ഒരു വിളിപ്പാട് അകലെ
കൈകള്പിന്നില്കോര്ത്ത്
കുട പിടിക്കാതെ
സ്നേഹത്തിന്റെ ചാറ്റല്മഴ കൊള്ളുന്ന
അദ്രിശ്യമായ ദേഹത്തിന്റെ
നിഴല്എന്നോട് ഒട്ടി നിന്ന്
എനിക്കൊരു നനവിന്റെ
നിഴല്സമ്മാനിച്ചു
നനവില്നിന്ന്
നിഴലിന്റെ മുളപ്പിനെ സൂക്ഷിക്കുവാന്
വാക്കും നോക്കും തന്നു
നെഞ്ചോട്ചേര്ത്ത് നരച്ച മുടികള്
വെളുത്ത മേഘങ്ങള്കൊപ്പം
പറന്നകലുന്നു


No comments:

Post a Comment