Tuesday, 13 December 2011

അകന്നു പോകുന്ന നീ

ഞാന്എരിഞ്ഞടങ്ങുന്ന സ്ഥലം
എവിടെയെന്ന അന്വോഷണം
എന്നെ നയിക്കുന്നത്
എന്നിലെ തന്നെ എന്നിലേക്ക്
ഞാന്നില്ക്കുന്നിടം
ഞാനില്ലാതെ ഇടവുമില്ല
ഇടമില്ലാതെ ഞാനുമില്ല
എണ്ണിയാല്തീരാത്ത
രാത്രികളും പകലുകളും
എന്നെ വളര്ത്തിയത്
അസമത്വം മുരടിപ്പിച്ച
ശോഷിച്ചു നില്കുന്ന
മരങ്ങളുടെ തണലുകള്
നീരില്ലാത്ത ഫലങ്ങള്തന്നു
കൈ നീട്ടി

പൊക്കങ്ങളും താഴ്ചകളും
കൊണ്ട് നിറഞ്ഞ പാതകള്
ക്രിസ്തു ദേവനേയും ബുദ്ധനെയും
വേദനിപ്പിച്ചു ഇല്ലാതാക്കി

പൊട്ടിയ കലങ്ങള്
ചായ്ച്ചും ചരിച്ചും വെച്ച് നോക്കി
തീ കൂട്ടുവാന്പോലും കഴിയാതെ
നിറയുന്ന കണ്ണില്നിന്ന്
വീഴുന്നതെല്ലാം
മുറിഞ്ഞു വീഴുന്ന മനുഷ്യന്റെ
നീളം കുറഞ്ഞ ചൂടുകള്
ആയുധം
പള്ളി മണികളുടെ
രണ്ടു വശങ്ങളിലും ചെന്നിടിച്ചു
അവസാന മുഴക്കം അറിയിച്ചു
ശബ്ദം ഇല്ലാതായി
കാഴ്ചയും ഗന്ധവും
നിറയുന്ന കണ്ണുകള്മാത്രം ശേഷിച്ചു
ഭാരങ്ങളുടെ ഭാണ്ഡം താങ്ങുവാന്
എന്നിട്ടും അകന്നു മാറുന്നതെന്തിനു പരസ്പരം


No comments:

Post a Comment