എന്റെ കണ്ണുകളാണ്
നിന്റെ മുഖത്തിരുന്നു കരയുന്നത്
എന്റെ മനസ്സാണ്
നിന്നിലിരുന്നു വിങ്ങുന്നത്
ശരീരത്തെ പഴിചാരി
പരസ്പരം തിരിഞ്ഞിരുന്ന്
എതിര് ദിശയിലെ
ദൂരക്കാഴ്ച്ച്ചയില്
ശവസംസ്കാരതോടെ തീരുന്ന
സമയം വരെ
മനസ്സിന്റെ താളം
ദുഃഖ ഗാനങ്ങള്ക്ക്
സംഗീതം പകര്ന്നു കൊണ്ട്
വിലാപയാത്രകളില്
വിറച്ചു നിന്ന്
ഒന്നില്‍ നിന്ന് മറ്റൊന്നായി
അകലുന്നത് നീയും ഞാനും
എന്റെ കണ്ണിലൂടെ
നീ കാണുന്നതെല്ലാം
ചിറകൊടിഞ്ഞ കിളികളുടെ
വേദനകള്‍ മാത്രം
എന്റെ മനസ്സിലൂടെ
നീ കാണുന്നതെല്ലാം
ജീവിതത്തെ ചുമന്നു കിതക്കുന്ന
അവശരായവരുടെ വിളികള്
അകന്നു പോകുന്നത്
സ്നേഹമാണ് ദൂരമല്ല
ദൂരം, അതു നിശ്ചയിച്ചത് ആര്
സ്ഥലം നിശ്ചയിക്കാതെ
ദൂരം തുടങ്ങില്ലെന്നോര്ക്കുക
ഓരോ ദിവസവും
ഇനി
ഉണരുന്നത്
നിന്റെയും എന്റെയും
ഇല്ലായ്മയുടെ, അസ്വസ്ഥതയുടെ,
ചില്ലയില്‍ നിന്നും
അവശേഷിച്ച ഇലകളുടെയും
കൊഴിയുന്ന പൂക്കളുടെയും
ശവസംസ്കാരങ്ങള്
No comments:
Post a Comment