Tuesday, 13 December 2011

മാരിവില്ല്

സ്നേഹത്തിന്റെ
വിയര്‍പ്പു കണങ്ങള്‍ കൊണ്ട്
നിറങ്ങള്‍ തീര്‍ത്ത മാരിവില്ല്..
ആകാശത്ത്,
നീലിമക്ക് താഴെ
ഒറ്റപെട്ടു
വിരിഞ്ഞു നില്‍ക്കുമ്പോള്‍
നിന്റെ കണ്ണിലെ
ഉതിരുന്ന മഞ്ഞു കണങ്ങളില്‍
നിന്ന്
ഒരിറ്റു വീണു
നിറങ്ങളില്‍
മുറിപ്പാട് വീഴ്ത്തി
താഴോട്ട് പതിച്ചത്
എന്റെ കണ്ണിലേക്ക്‌ ആയിരുന്നു

No comments:

Post a Comment