
ഓര്‍മ്മയിലെത്തുന്ന ചില നിമിഷങ്ങളിലെ ഭാവങ്ങള്‍ ചില അസ്വസ്ഥതകള്‍ ഒന്ന് വരച്ചു വെച്ചാലോ എന്ന് തോന്നിയതിന്റെ ഭാഗമായാണ് എഴുത്തിന്റെ തുടക്കം.ചില വാക്കുകള്‍ മേയ്യോഴുക്കില്ലാതെ മുഖം തിരിച്ചും മറഞ്ഞിരുന്നും വിഷമിപ്പിക്കുന്നു.ബോധം ആകട്ടെ എല്ലാ വാക്കുകളും ഒരേ പോലെ ഒരേ സമയത്ത് തരുന്നും ഇല്ല. ഞാനും എന്റെ മനസ്സും ആയുള്ള ഒരു മത്സരം.വാക്കുകള്‍ ആകുന്ന കളിമണ്ണില്‍ ചിന്തയുടെയും ഭാവനയുടെയും കരസ്പര്‍ശം കൊണ്ട് ഒരു കളിമണ്‍ ശില്പം മിനുക്കി എടുക്കുവാന്‍ ഉള്ള ഒരു ശ്രമം.
Saturday, 1 October 2011
നരച്ച മനുഷ്യര്‍
ആദ്യ നര കിളിര്‍ത്തു വന്നെന്നോടു
സമയത്തിന്റെ വില പറഞ്ഞു
തര്‍ക്ക്കിച്ചു, നേരം കുറവാണെന്ന്
പിഴുതെറിഞ്ഞു പിന്നെയും ഒന്നിനെ
വെളുപ്പിനെ കണ്ടു ഭയന്ന
കറുപ്പിന്റെ നുണകള്‍ കൂട്ടം കൂടി
തര്‍ക്കം തീരാതെ ദിനങ്ങള്‍ കറുത്തും വെളുത്തും
മിഥ്യയുടെ നിഴലില്‍ വിറച്ചു നീങ്ങുന്നു
ശുദ്ധീകരണത്തിന്റെ ഹരിശ്രീ
ഇരുട്ടില്‍ നിന്ന് വെളിച്ചതിലെക്കായി
നഷ്ട്ടങ്ങളുടെ ദാഹം തീര്‍ക്കുവാന്‍
ശേഷിച്ച യാത്രയുടെ തുടക്കം
കറുപ്പില്‍ നിന്ന് വെളുപ്പിലേക്ക്
കൈമാറുവാന്‍ കയ്യിലുള്ള
ശോഷിച്ച രേഖകള്‍
ആരും കാണാതെ ചിരിക്കുന്നു
ഒഴിഞ്ഞ കൈകള്‍ രണ്ടിലും
നല്കുവാനോന്നുമില്ലാതെ
കാഴ്ച കുറഞ്ഞ വരണ്ട കണ്ണുകളില്‍
ഒരു തുള്ളി തണുപ്പുമായി ശേഷിച്ചു
നരച്ച മുടികള്‍ക്കായ് വിണ്ണില്‍
വീഴാതെ തങ്ങി നിന്നു വിലാപങ്ങള്‍
കേട്ടും ഭയം വന്ന കാതുകള്‍
അലയുന്നു അനാഥമായ് കേളവിക്കായി
Subscribe to:
Post Comments (Atom)
No comments:
Post a Comment