നാവിന്റെ മൃദുത്വം
വാക്കുകളില്‍ തട്ടി തടഞ്ഞു
വെളിച്ചം മറയ്ക്കുവാനും
പ്രണയിനിയുടെ വസ്ത്രമഴിക്കുവാനും
ഉത്സവങ്ങളുടെ ഒരുക്കങ്ങള്‍
അകലെനിന്നുയര്‍ന്നു വന്ന ഗീതം
കാറ്റിന്റെ മൃദുവായ കൈകളില്
നിന്ന് തെന്നി മാറി വന്നെത്തിയപ്പോള്‍
ചരമഗീതങ്ങളുടെ അസുരനാദം
വസ്ത്രാക്ഷേപത്തിന്റെ നിലവിളികളില്‍
ചിറകടിച്ചുയര്‍ന്നത് വെള്ളരിപ്രാവിന്റെ
ഭീതിതമായ നെഞ്ചിലെ ദൈന്യത
ആയുധങ്ങളുടെ ഉരയുന്ന ശബ്ദങ്ങളില്‍
സംഗീതം ശ്രവിച്ച ആസ്വാദകര്‍
ശാന്തി പര്‍വ്വം സൃഷ്ട്ടിക്കുവാനോരുങ്ങി
ചിറകിന്‍ ഉള്ളിലോതുങ്ങാന്‍ കൊതിച്ച
ശാന്തി മന്ത്രം കണ്ടത് ചിറകരിഞ്ഞു വീഴ്ത്തിയ
നിശ്ചലമായ നെഞ്ചിലെ നാദം
വിറയ്ക്കുന്ന ചുണ്ടുകള്‍ ഒന്നൊന്നായി
പാടിയത് നഷ്ട്ടപെട്ട വാക്കുകള്‍
ചേര്‍ത്തുണ്ടാക്കിയ ശവക്കല്ലറകള്‍
No comments:
Post a Comment