ലഹരി
നിനക്കായ് പിറന്നതെന്നു
സാഹിത്യ ചിന്തകര്‍
അല്പം കുടിയാകാം എന്ന്
അല്പം സേവിച്ചവന്‍
നിര്‍ത്തുവാന്‍ സാധിക്കുന്നില്ലെന്ന്
മുഴുകുടിയന്‍
ആരോഗ്യത്തിന് ഹാനികരം എന്ന്
വിദഗ്ദമതം
വിഷമാണെന്ന്
ഗുരു വചനവും
നിലനില്പിനെ സഹായിക്കുമെന്ന്
സര്‍ക്കാരും
ഇടതിലും വലതിലും സേവകര്‍ അഴിഞ്ഞാടി
ഇഴയുന്ന പുതിയ പ്രജയെ സൃഷ്ട്ടിക്കുവാന്‍
രാജാവും
ബോധമില്ലാതെ റോഡരുകില്‍
വീഴുന്നത് വരെ കുടി തുടരണമെന്ന്
വ്യാപാരി
കുടുംബം ഒന്നായി സേവിക്കുന്നത്
ഐക്യം കൂട്ടുമെന്ന്
കൈ നീട്ടി യാചിക്കും വരെ
കുടി തുടരാന്‍ സര്‍ക്കാര്‍ ചൊല്ലിയില്ലെന്നു
റേഷന്‍ കട ഇല്ലെങ്കിലും
വിദ്യാലയം ഇല്ലെങ്കിലും
ആശുപത്രിയില്ലെങ്കിലും
ഓരോ തെരുവിലും കള്ള് ഷാപ്പുകള്‍
ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വിഹിതം
വില്‍ക്കുന്നവന്നു പ്രത്യേക പുരസ്കാരം
പ്രജാപതി നേരിട്ട് നല്‍കും
ലഹരിയുടെ ദിനം പ്രഖ്യാപിച്ചു
തെങ്ങുകള്‍ കായ്ക്കരുത്
പൂക്കുലയ്ക്ക് പിന്നില്‍ കുടങ്ങള്‍
ലഹരി മൂത്ത് നടുവളഞ്ഞ
ചിന്താ ശേഷി നശിച്ച കൂട്ടങ്ങളെ
അറവു ശാലയിലേക്ക്
ചാപ്പ കുത്തി ഇഴയിക്കുന്നു
അമ്മയുടെയും മക്കളുടെയും ഒട്ടിയ
വയറില്‍ ചുവന്ന പാടുകള്‍ കണ്ട
പ്രജാപതിക്ക് ആഘോഷം
ദൈവത്തിന്റെ നാട്ടില്‍ പ്രജാപതിക്ക് ഉന്മാദം
എനിക്ക് നേരെ മറു വാക്കില്ലെന്നു!
ലഹരിയില്‍ ആരുടേയും
നാവു പൊന്തുന്നില്ല
നിനക്കായ് പിറന്നതെന്നു
സാഹിത്യ ചിന്തകര്‍
അല്പം കുടിയാകാം എന്ന്
അല്പം സേവിച്ചവന്‍
നിര്‍ത്തുവാന്‍ സാധിക്കുന്നില്ലെന്ന്
മുഴുകുടിയന്‍
ആരോഗ്യത്തിന് ഹാനികരം എന്ന്
വിദഗ്ദമതം
വിഷമാണെന്ന്
ഗുരു വചനവും
നിലനില്പിനെ സഹായിക്കുമെന്ന്
സര്‍ക്കാരും
ഇടതിലും വലതിലും സേവകര്‍ അഴിഞ്ഞാടി
ഇഴയുന്ന പുതിയ പ്രജയെ സൃഷ്ട്ടിക്കുവാന്‍
രാജാവും
ബോധമില്ലാതെ റോഡരുകില്‍
വീഴുന്നത് വരെ കുടി തുടരണമെന്ന്
വ്യാപാരി
കുടുംബം ഒന്നായി സേവിക്കുന്നത്
ഐക്യം കൂട്ടുമെന്ന്
കൈ നീട്ടി യാചിക്കും വരെ
കുടി തുടരാന്‍ സര്‍ക്കാര്‍ ചൊല്ലിയില്ലെന്നു
റേഷന്‍ കട ഇല്ലെങ്കിലും
വിദ്യാലയം ഇല്ലെങ്കിലും
ആശുപത്രിയില്ലെങ്കിലും
ഓരോ തെരുവിലും കള്ള് ഷാപ്പുകള്‍
ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വിഹിതം
വില്‍ക്കുന്നവന്നു പ്രത്യേക പുരസ്കാരം
പ്രജാപതി നേരിട്ട് നല്‍കും
ലഹരിയുടെ ദിനം പ്രഖ്യാപിച്ചു
തെങ്ങുകള്‍ കായ്ക്കരുത്
പൂക്കുലയ്ക്ക് പിന്നില്‍ കുടങ്ങള്‍
ലഹരി മൂത്ത് നടുവളഞ്ഞ
ചിന്താ ശേഷി നശിച്ച കൂട്ടങ്ങളെ
അറവു ശാലയിലേക്ക്
ചാപ്പ കുത്തി ഇഴയിക്കുന്നു
അമ്മയുടെയും മക്കളുടെയും ഒട്ടിയ
വയറില്‍ ചുവന്ന പാടുകള്‍ കണ്ട
പ്രജാപതിക്ക് ആഘോഷം
ദൈവത്തിന്റെ നാട്ടില്‍ പ്രജാപതിക്ക് ഉന്മാദം
എനിക്ക് നേരെ മറു വാക്കില്ലെന്നു!
ലഹരിയില്‍ ആരുടേയും
നാവു പൊന്തുന്നില്ല
No comments:
Post a Comment