
ഓര്‍മ്മയിലെത്തുന്ന ചില നിമിഷങ്ങളിലെ ഭാവങ്ങള്‍ ചില അസ്വസ്ഥതകള്‍ ഒന്ന് വരച്ചു വെച്ചാലോ എന്ന് തോന്നിയതിന്റെ ഭാഗമായാണ് എഴുത്തിന്റെ തുടക്കം.ചില വാക്കുകള്‍ മേയ്യോഴുക്കില്ലാതെ മുഖം തിരിച്ചും മറഞ്ഞിരുന്നും വിഷമിപ്പിക്കുന്നു.ബോധം ആകട്ടെ എല്ലാ വാക്കുകളും ഒരേ പോലെ ഒരേ സമയത്ത് തരുന്നും ഇല്ല. ഞാനും എന്റെ മനസ്സും ആയുള്ള ഒരു മത്സരം.വാക്കുകള്‍ ആകുന്ന കളിമണ്ണില്‍ ചിന്തയുടെയും ഭാവനയുടെയും കരസ്പര്‍ശം കൊണ്ട് ഒരു കളിമണ്‍ ശില്പം മിനുക്കി എടുക്കുവാന്‍ ഉള്ള ഒരു ശ്രമം.
Saturday, 8 October 2011
പറയാന്‍ മറന്ന കാര്യം
അവള്‍ വേദനിച്ചു പ്രസവിച്ചത്
എന്റെ വേദനകളെ തന്നെ
അവള്‍ മുലയൂട്ടി വളര്‍ത്തിയത്
എന്റെ സ്നേഹങ്ങളെ
അവള്‍ കരഞ്ഞത്
എന്റെ കണ്ണീരിന്റെ
അവസാന തുള്ളികളെ
കൈ വിരലുകള്‍
ഇനിയും ഉയരാനാകാതെ
വേദനകളെ മാക്കുവാന്‍
സമയം നല്‍കാതെ
വേദനകളോടൊപ്പം
നീലയുടെ മടക്കുകളില്‍
ചെന്നിരുന്നു വിതുംബലിനെ
ഗര്ജ്ജനമാക്കി
നൂലുകള്‍ നെയ്തെടുത്തു
പെയ്തിറങ്ങുന്നു
വീണ്ടും പ്രണയത്തിന്റെ
തണുപ്പെകുവാന്‍
കവിളിലൂടെപെയ്തിറങ്ങിയ തുള്ളികള്‍
എന്നെയും
ചുക്കി ചുളിഞ്ഞ
ശരീരത്തെയും കെട്ടിപിടിച്ചു
പറയാന്‍ മറന്ന കാര്യം പറഞ്ഞു
മിഴി രണ്ടും നനയിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment