കല്ലുകള്‍ താഴോട്ടു ഉരുട്ടി
നാറാണത്തു പ്രാന്തന്‍
ഉത്തരം നല്‍കാതെ ചിരിച്ചു
താഴോട്ടുള്ള പതനത്തിന്റെ
അവസാന കുതിപ്പിന്റെ വേഗത
മോണലിസയെ വരച്ചു
ഡാവിഞ്ചി പിറ് പിറുത്തു ചിരിച്ചു
സ്ത്രീയുടെ
പതനത്തിന്റെ
പരിഭവത്തിന്റെ
വെറുപ്പ് കലര്‍ന്ന
ചിരിയുടെ ദീര്‍ഖ നീശ്വാസത്തിന്റെ തുടക്കം
വളര്‍ന്നു എഴുന്നേറ്റ മക്കള്‍
മുലപ്പാല്‍ രണ്ടു ദിക്കിലും
തുപ്പി നിറച്ചു
മഞ്ഞളിച്ച ഉദയവും
ചാര നിറത്തില്‍
അസ്തമനവും കലര്‍ത്തി
ദിക്കുകളറിയാതെ
നിറങ്ങള്‍ അറിയാതെ
ജീര്‍ണ്ണിച്ച ശരീരത്തില്‍
തൃഷ്ണ തേടി
താഴോട്ടുരുണ്ട കല്ലുകള്‍
വെറുപ്പിന്റെ ചിരികളെ
പ്രാപിക്കുവാന്‍
നിമിഷങ്ങളുടെ ഈറ്റില്ലത്തില്‍
നാറാണത്തു പ്രാന്തന്റെ ചിരിയും
ഡാവിഞ്ചിയുടെ ചിരിയും
മുടന്തനും അന്ധനുമായി
അക്ഷരങ്ങളുടെ
നിറങ്ങളുടെ
ഭൂതങ്ങളെ കണ്ടു
അകലങ്ങളില്‍ തന്നെ
ഒരു ബിന്ദുവായി അവസാനിച്ചു
No comments:
Post a Comment