ദൂരം അളക്കുവാന്‍ എന്നെ വേണം
ഞാന്‍ ഇല്ലായെങ്കില്‍ ദൂരം എങ്ങിനെ അളക്കും
ദൂരം അളന്നു തുടങ്ങും വരെ
ദൂരം നിശ്ചയിക്കും വരെ നിലകൊള്ളണം
രൂപം ഇല്ലാതായ തലയില്
ശ്വസിക്കാന്‍ ഒരു മൂക്ക് കൂടി
കാണുവാന്‍ രണ്ടു കണ്ണ് കൂടി
കേള്‍ക്കുവാന്‍ രണ്ടു കാതു കൂടി
ഇനി എന്ന് ഉണ്ടാവും എന്ന് നീ
തിരക്കിയതെന്തിനു
രാവുകള്‍ നന്നാക്കുവാന്‍ രാവിലെകളുടെ
കഠിന ശ്രമം കൊണ്ട പ്രതീക്ഷകളുടെ
വിയര്പ്പിന് തുള്ളികള്‍ കരിഞ്ഞു
വീണതും നിന് മാറില്‍
സമയം ഇറക്കി വെക്കുവാന്
വെളിച്ചം പടിഞ്ഞാറേ മൂലയില്
ചെന്ന് വീണതോ ചെന്നടിഞ്ഞതോ
ഒന്നുമറിയാതെ വന്നു വീണു നീ
പായില്‍ കരഞ്ഞു തീര്ത്തതും
പകലിന്റെ കാഴ്ചകള്
അസ്തമനം തന്ന മൂകത
ഉറങ്ങുവാനായി നീ എടുത്ത നേരങ്ങള്
ചിതറിയ ചിന്തയില്‍ തട്ടി പരിഭവം
പൊഴിഞ്ഞ ചുണ്ടുകളില്‍ നിന്ന് ചുവപ്പ്
നീരിന് പൊടികള്‍ തുടച്ചു മാറ്റിയോളിക്കുന്നതെന്തിനു
നിന്നിടം നീ ഒളിക്കുന്നു
മുഖം മറക്കുന്നു
പിന്നെയും നിന്നില്‍ നിറയുന്നത്
നിന്നിലില്ലാതായ ഭാവങ്ങളുടെ
അനാഥമായ ഭാവങ്ങളുടെ
തണുത്ത മരവിപ്പ് മാത്രം
No comments:
Post a Comment