Saturday 4 February 2012

അമ്മക്ക്

ഇരുട്ടിലാണെന്റെ അമ്മ
വെളിച്ചം തേടി നടന്നു നീങ്ങിയത്
കിണറ്റിന്‍ കരയിലേക്ക്
വെള്ളം ഉണ്ടെന്നു കരുതി
കോരിയെടുത്തത്‌ പുഴുക്കള്‍
കണ്ണിന്റെ കാഴ്ച അമ്മയെ
തള്ളി വീഴ്ത്തിയത്
കയറി വരാന്‍ പറ്റാത്ത
ചോര നിറഞ്ഞ കുഴികളുടെ
ബലി കര്‍മ്മങ്ങള്‍ നടന്ന
പൂക്കളുടെ ശവങ്ങള്‍ നിറഞ്ഞ
പൂന്തോട്ടത്തില്‍

1 comment:

  1. പാവം അമ്മ ...... വീണത്‌ പൂന്തോട്ടത്തിലേക്ക് ആണല്ലോ...... എന്നാലും......

    ReplyDelete